കാനില്‍ ബോളിവുഡ് മേള
കാനില്‍ ബോളിവുഡ് മേള
കാന്‍സ്: കാന്‍ ചലച്ചിത്ര മേളയോടനുബന്ധിച്ച് കടലോര വിരുന്ന്. വിരുന്ന് ഒരുക്കിയത് ഫ്രാന്‍സിലെ ഇന്ത്യന്‍ എംബസിയും കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്റസ്ട്രിയും ചേര്‍ന്നാണ്.
വിരുന്നില്‍ ബോളിവുഡിലെ പ്രമുഖര്‍ പലരും ഉണ്ടായിരുന്നു. അതില്‍ പ്രധാനി മേളയിലെ ജൂറി അംഗം കൂടി ആയ ഐശ്വര്യാ റായിയും വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദുമായിരുന്നു.
ഇന്ത്യയില്‍ നിന്നുള്ള 700ലേറെ പ്രമുഖര്‍ വിരുന്നിനുണ്ടായിരുന്നു. ഇന്ത്യയിലെ തനത് വേഷവിധാനങ്ങളോടെയായിരുന്നു മിയ്ക്ക ആളുകളും വിരുന്നിന് എത്തിയത്.
കമല ഹാസന്‍, വിവേക് ഒബ്രോയ് എന്നിവര്‍ക്ക് പുറമേ മൈക്രോസോഫ്റ്റിന്റെ സ്ഥാപകരില്‍ ഒരാളായ പോള്‍ അലനും വിരുന്നിനെത്തിയിരുന്നു.
1998ലെ ഒസ്കാര്‍ അവാര്‍ഡ് നേടിയ എലിസബത്ത് എന്ന ചിത്രം സംവിധാനം ചെയ്ത ശേഖര്‍ കപൂര്‍ മേളയുടെ ആകര്‍ഷണമായിരുന്നു. അദ്ദേഹത്തിന്റെ അടുത്ത ചിത്രമാണ് പാനി. അതിന്റെ വലിയ ഒരു പോസ്റര്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
നടി ശില്പാ ഷെട്ടിയുടെ നേതൃത്ത്വത്തില്‍ ഇന്ത്യന്‍ സംഘം അവതരിപ്പിച്ച നൃത്തമായിരുന്നു മറ്റൊരു ഇന്ത്യന്‍ ആകര്‍ഷണം.


Click it and Unblock the Notifications