മണിരത്നം ചിത്രത്തില്‍ വിദ്യാ ബാലന്‍
വിദ്യാ ബാലന്റെ കരിയര്‍ പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. മണിരത്നത്തിന്റെ പുതിയ ചിത്രത്തിലെ നായികമാരിലൊരാള്‍ വിദ്യാ ബാലനാണ്.
ഋതുപര്‍ണഘോഷിനെ പോലുള്ള പ്രഗത്ഭ സംവിധായകരുടെ ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചതിനു പിന്നാലെയാണ് മണിരത്നം ചിത്രത്തില്‍ അഭിനയപ്രധാനമായ വേഷത്തില്‍ വിദ്യ പ്രത്യക്ഷപ്പെടുന്നത്. ഹിന്ദി സിനിമാ ലോകത്തെ അഭിനയമികവുള്ള പുതിയ നടിയെന്ന് ഇതിനകം വിദ്യ പേരെടുത്തു കഴിഞ്ഞു.
ഐശ്വര്യാറായിയും അഭിഷേക് ബച്ചനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഗുരു എന്ന ചിത്രത്തിലാണ് വിദ്യാ ബാലന്‍ വേഷമിടുന്നത്. മാധവന്റെ നായികയായാണ് വിദ്യ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിനു വേണ്ടി ശരീരഭാരം കുറയ്ക്കാന്‍ മാധവന്‍ ലണ്ടനിലേക്ക് പോയിരുന്നു.
അംബാനി കുടുംബത്തിലെ തര്‍ക്കങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ ചിത്രത്തിന്റെ കഥ രൂപപ്പെടുത്തിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുണ്ട്. ഈ റിപ്പോര്‍ട്ട് ചിത്രത്തെ ഒരു വിവാദത്തിലേക്കാണ് നയിക്കുന്നത്.


Click it and Unblock the Notifications