അച്ഛനും മകനും ഒന്നിക്കുന്നു
അച്ഛനും മകനും ഒന്നിക്കുന്നു
അമിതാഭ് ബച്ചനും മകന്‍ അഭിഷേക് ബച്ചനും വെള്ളിത്തിരയില്‍ ഒന്നിക്കുന്നു. ബോളിവുഡിലെ സൂപ്പര്‍താരങ്ങളായ അച്ഛനും മകനും രണ്ട് ചിത്രങ്ങളിലാണ് ഒന്നിച്ചഭിനയിക്കുന്നത്. ഇവയിലൊന്ന് സംവിധാനം ചെയ്യുന്നത് ഹിന്ദിയിലെ സൂപ്പര്‍സംവിധായകന്‍ രാംഗോപാല്‍ വര്‍മയാണ്.
രാംഗോപാല്‍വര്‍മ സംവിധാനം ചെയ്യുന്ന സര്‍ക്കാര്‍ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നത്. സിനിമാനിര്‍മാണത്തില്‍ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിച്ചുവരുന്ന രാമു തന്നെയാണ് ഈ ചിത്രം നിര്‍മിക്കുന്നത്.
ഫ്രാന്‍സിസ് ഡി കപ്പോളയുടെ പ്രശസ്ത ഹോളിവുഡ് ചിത്രമായ ഗോഡ്ഫാദറിന്റെ ഹിന്ദിപതിപ്പാണ് ഈ ചിത്രം. ഗോഡ്ഫാദറില്‍ മാര്‍ലോ ബ്രാന്റോയും അല്‍പാസിനോയും അവതരിപ്പിച്ച കഥാപാത്രങ്ങളായാണ് സര്‍ക്കാരില്‍ അമിതാഭും അഭിഷേകും വേഷമിടുന്നത്.
അമിതാഭ് ബച്ചന്റെ ചലച്ചിത്ര നിര്‍മാണ കമ്പനിയായ എബിസിഎല്‍ നിര്‍മിക്കുന്ന രണ്‍വീര്‍ എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചഭിനയിക്കുന്നുണ്ട്. ഈ ചിത്രത്തില്‍ അമിതാഭിന്റെ മകനായാണ് അഭിഷേക് വേഷമിടുന്നത്. സഞ്ജയ് ദത്ത് ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.


Click it and Unblock the Notifications











