സല്‍മാനും ഐശ്വര്യയും വേര്‍പിരിയുന്നു..!
സല്‍മാനും ഐശ്വര്യയും വേര്‍പിരിയുന്നു..!
അവസാനം അക്കാര്യം ഉറപ്പായി... അപ്പാര്‍ട്ട്മെന്റില്‍ പാതിരയ്ക്ക് കാമുകിയുടെ മുറി തേടിപ്പോയെന്നും അധോലോകവുമായി ബന്ധമുണ്ടെന്നും പഴി കേള്‍ക്കേണ്ടിവന്ന സല്‍മാന്‍ ഖാനും കാമുകി ഐശ്വര്യാ റായിയും വേര്‍പിരിയുന്നു.
ഈ പ്രണയബന്ധത്തിന്റെ പേരില്‍ ഒട്ടേറെ ഗോസിപ്പുകള്‍ക്കും മറ്റും വിധേയരാകേണ്ടി വന്ന താരങ്ങളുടെ രക്ഷയ്ക്കായി ഇരുവരുടെയും അച്ഛന്മാര്‍ തന്നെയാണ് അവസാനം എത്തിയത്. തകര്‍ന്ന പ്രശസ്തിയുമായി നടക്കുന്ന സല്‍മാനുമായി ഐശ്വര്യയ്ക്ക് ബന്ധമൊരുക്കുന്നതിന് അവരുടെ അച്ഛന്‍ കൃഷ്ണരാജ് റായിക്ക് താല്പര്യമുണ്ടായിരുന്നില്ലത്രെ. അദ്ദേഹം തന്റെ എതിര്‍പ്പ് സല്‍മാന്‍ഖാന്റെ അച്ഛന്‍ സലിം ഖാനെ അറിയിക്കുകയും അദ്ദേഹം സമ്മതം മൂളുകയും ചെയ്തു.
സല്‍മാനും ഐശ്വര്യയും വേര്‍പിരിയുന്നുവെന്ന വാര്‍ത്ത പുറത്തുവിട്ടതും സലിം ഖാന്‍ തന്നെയാണ്. പരസ്പരം പിരിയാന്‍ കഴിയാത്ത വിധത്തില്‍ ബന്ധം വളര്‍ന്നിട്ടുണ്ടെങ്കില്‍ മാത്രമേ താരങ്ങള്‍ ഒന്നിക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
പിരിയാനുള്ള തീരുമാനം സല്‍മാനും ഐശ്വര്യയ്ക്കും പൊതുവെ ഗുണം ചെയ്യുമെന്നാണ് സിനിമാപ്രവര്‍ത്തകര്‍ കരുതുന്നത്. ഗോസിപ്പുകള്‍ക്കും ആരോപണങ്ങള്‍ക്കും ഇടയില്‍ കിടന്ന് നട്ടം തിരിഞ്ഞിരുന്ന സല്‍മാന്‍ ഒരു വാര്‍ത്താലേഖകനെ തല്ലിയതും തുടര്‍ന്ന് നല്ലവണ്ണം കിട്ടിയതും നാട്ടില്‍പാട്ടാണ്. ബന്ധം പിരിയുന്നതോടെ സല്‍മാന്റെ മാനസിക നില പൂര്‍വസ്ഥിതിയിലാകുമെന്നു തന്നെയാണ് മിക്കവരും കരുതുന്നത്.
ഐശ്വര്യയെ സംബന്ധിച്ചാണെങ്കിലും ആരാധകര്‍ക്കാണ് കോളടിച്ചത്. മുന്‍ ലോകസുന്ദരി മസില്‍മാന്റെ പിറകെ കൂടിയതില്‍ അവരുടെ ഒട്ടേറെ ആരാധകര്‍ അതൃപ്തരായിരുന്നു. പുതിയ സംഭവവികാസങ്ങള്‍ അവരെത്തന്നെയായിരിക്കും ഏറെ സന്തോഷിപ്പിക്കുക.


Click it and Unblock the Notifications