ബോളിവുഡിലേക്ക് റോഷന്റെ ഷോട്ട്കട്ട്
ബോളിവുഡിലേക്ക് റോഷന്റെ ഷോട്ട്കട്ട്
റോഷന്‍ ആന്‍ഡ്രൂസിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ ഉദയനാണ് താരം ഹിന്ദിയില്‍ റീമേക്ക് ചെയ്യാനുള്ള പ്രൊജക്ട് സന്നിഗ്ധ ഘട്ടത്തിലാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഏതായാലും തടസങ്ങള്‍ തരണം ചെയ്ത് ചിത്രം ആരംഭിക്കാനുള്ള വഴി റോഷന് മുന്നില്‍ തെളിഞ്ഞുകഴിഞ്ഞു. ജൂലൈ ആദ്യവാരം ഊട്ടിയില്‍ ചിത്രീകരണം ആരംഭിക്കും.
ഷോട്ട്കട്ട് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രമായി ഹിന്ദി ചിത്രത്തില്‍ അനില്‍ കപൂര്‍ വേഷമിടും. ശ്രീനിവാസന്റെ വേഷം മിക്കവാറും അക്ഷയ് ഖന്നയായിരിക്കും അവതരിപ്പിക്കുന്നത്. ലാറാ ദത്തയാണ് നായിക.
സല്‍മാന്‍ ഖാന്റെ സഹോദരന്‍ അര്‍ബാസ് ഖാന്‍, പരേഷ് റാവല്‍ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.
ബോളിവുഡ് പ്രേക്ഷകരെ മുന്നില്‍ കണ്ട് ചിത്രത്തിന്റെ പ്രമേയത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്ന് റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു.


Click it and Unblock the Notifications