സോണിയയാകാന്‍ മോണിക്ക ബലൂച്ചി
സോണിയയാകാന്‍ മോണിക്ക ബലൂച്ചി
അഭ്രപാളിയില്‍ സോണിയാഗാന്ധിയാകുന്നത് ആരെന്നതിനെ ചൊല്ലിയുള്ള അഭ്യൂഹങ്ങള്‍ക്ക് വിരാമമായി. സോണിയാഗാന്ധിയുടെ ജീവചരിത്രം ആസ്പദമാക്കി ജഗ്മോഹന്‍ മുന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇറ്റാലിയന്‍ നടി മോണിക്ക ബലൂച്ചി സോണിയയായി വേഷമിടും.
സോണിയാ ഗാന്ധിയുമായുള്ള മുഖസാദൃശ്യമാണ് മോണിക്കയെ സമീപിക്കാന്‍ മുന്ദ്രയെ പ്രേരിപ്പിച്ചത്. എന്നാല്‍ നേരത്തെ മോണിക്ക ഈ വേഷം ചെയ്യാന്‍ വിസമ്മതിച്ചിരുന്നു. തുടര്‍ന്നാണ് ഐശ്വര്യാറായിയെയും പ്രീതി സിന്റയെയും ഈ വേഷത്തിനായി പരിഗണിച്ചത്. ഒടുവില്‍ കാന്‍ ചലച്ചിത്രോത്സവത്തിനിടെ മുന്ദ്ര മോണിക്കയുമായി നടത്തിയ ചര്‍ച്ചകളിലാണ് സോണിയയാകാന്‍ ഇറ്റാലിയന്‍ നടി സമ്മതം മൂളിയത്.
സോണിയയെ കുറിച്ചുള്ള ചിത്രത്തിന്റെ മിക്ക ഭാഗവും ഇംഗ്ലീഷിലായിരിക്കും. പ്രസംഗങ്ങളില്‍ മാത്രമാണ് സോണിയ ഹിന്ദി സംസാരിക്കുന്നത് എന്നതുകൊണ്ടാണ് ചിത്രം ഇംഗ്ലീഷില്‍ ചെയ്യാന്‍ തീരുമാനിച്ചത്.
ചിത്രത്തിലെ മറ്റ് താരങ്ങളെ തീരുമാനിച്ചിട്ടില്ല. സ്ത്രീകഥാപാത്രങ്ങളെ കേന്ദ്രീകരിച്ച് മുന്ദ്ര സംവിധാനം ചെയ്യുന്ന മൂന്ന് ചിത്രങ്ങളുടെ പരമ്പരയില്‍ അവസാനത്തേതായിരിക്കും ഇത്. നന്ദിതാദാസ് നായികയായ ബവന്ദര്‍ ആണ് ആദ്യചിത്രം. രണ്ടാമത്തെ ചിത്രമായ പ്രൊവോക്ക്ഡ് ഐശ്വര്യാറായി നായികയായി അഭിനയിക്കുന്ന ചിത്രമാണ്. ഈ ചിത്രം കാനില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.


Click it and Unblock the Notifications