മോണിക്ക എല്ലാം തുറന്നു പറയുന്നു

By Staff

മോണിക്കാ ബേദിയെ അറിയില്ലേ. ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളിയായിരുന്ന കൊടും ക്രിമിനല്‍ അബു സലിമിന്റെ ബോളിവുഡ് കാമുകി. 2002 സെപ്തംബറില്‍ പോര്‍ട്ടുഗലില്‍ നിന്നും അബു സലിമിനോടൊപ്പം അറസ്റ്റിലായ മോണിക്ക 2007 ജൂലൈയിലാണ് ജയില്‍ വിമോചിതയായത്. അബു സലിം ഇപ്പോഴും ജയിലിലാണ്.

അബു സലിമുമായുളള തന്റെ ബന്ധവും ജീവിതവും തുറന്നു പറയുകയാണ് മോണിക്ക. കൊന്ന് കയ്യറപ്പു മാറിയ ഒരു ക്രിമിനലിനു വേണ്ടി തന്റെ സഹപ്രവര്‍ത്തകരെ ഒറ്റി കൊടുത്തയാളാണ് മോണിക്ക എന്ന പഴയ ആരോപണം ബോളിവുഡില്‍ ഇപ്പോഴും ശക്തമാണോ എന്നറിയില്ല. എന്തായാലും സിനിമാ ലോകത്തേയ്ക്ക് വീണ്ടും താന്‍ വരുമെന്ന് മോണിക്ക വ്യക്തമാക്കുന്നു.

ഷോടൈം മാസികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ഒരു കാര്യം മോണിക്ക ആദ്യമേ തുറന്നു പറഞ്ഞു. കാര്യങ്ങള്‍ ഞാന്‍ പറയുന്നതു പോലെ തന്നെ എഴുതുക. പറയുന്നതെല്ലാം സത്യമാണ്. ജീവിതം തീര്‍ത്തും ദുഷ്കരമായ അവസ്ഥയിലാണ് ഞാന്‍. എന്നെ സഹായിക്കുക.

മുംബെ നഗരത്തില്‍ നിന്ന് വളരെ അകലെ മുലുന്ദ് എന്ന സ്ഥലത്താണ് മോണിക്ക ജീവിക്കുന്നത്. വര്‍ണശബളമായ ജീവിതം ഭൂതകാലത്തിലെവിടെയോ മറഞ്ഞു പോയി. ഒരു കാറുണ്ട്. അതിലൊതുങ്ങുന്നു ആഡംബരം. ലോഖന്ദ്‍വാലയിലെ ഇടത്തരം കടകളില്‍ നിന്ന് വീട്ടുസാമാനങ്ങള്‍ വാങ്ങി മടങ്ങിപ്പോകുമ്പോള്‍ മോണിക്ക ആഡംബര ഷോപ്പിംഗിന്റെ ഗതകാല സ്മൃതികള്‍ ബോധപൂര്‍വം മറക്കും.

ജനം ഇപ്പോഴും മോണിക്കയെ സംശയത്തോടെയാണ് നോക്കുന്നത്. ലോകം മുഴുവന്‍ നടുങ്ങിയ ബോംബെ സ്ഫോടനങ്ങളുടെ സൂത്രധാരന്റെ കാമുകിയെ ആളുകള്‍ ഇപ്പോഴും പേടിക്കുന്നുണ്ട്. ഏതാനും വര്‍ഷം അബു സലിമിനൊപ്പം ജീവിതം പങ്കിട്ടവളെ സാധാരണക്കാരന്‍ എങ്ങനെ പെട്ടെന്ന് ഉള്‍ക്കൊളളും. താന്‍ തെരുവിലൂടെ നടക്കുമ്പോള്‍ തൊട്ടു പിന്നില്‍ അടക്കിപ്പിടിച്ച സംസാരവും കുശുകുശുപ്പും കേള്‍ക്കുന്നുവെന്ന് മോണിക്ക പറയുന്നതില്‍ സംശയിക്കേണ്ട.

അടുത്ത പേജില്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X