അറിഞ്ഞില്ല, ഞാനൊന്നുമറിഞ്ഞില്ല....

By Staff

മോണിക്ക എല്ലാം തുറന്നു പറയുന്നു - 2
പഞ്ചാബില്‍ ജനിച്ച് നോര്‍വെയില്‍ വളര്‍ന്ന മോണിക്കാ ബേദിയെന്ന അതിസുന്ദരി യാദൃശ്ചികമായാണ് സിനിമയിലെത്തിയത്. പതിനേഴാം വയസില്‍ മനോജ് കുമാറാണ് മോണിക്കയുടെ മുന്നില്‍ അഭിനയത്തിന്റെ ആദ്യവാഗ്ദാനം വെച്ചത്.

തനിക്ക് ബോളിവുഡിനെക്കുറിച്ചോ സിനിമയെക്കുറിച്ചോ ഒന്നും അറിയില്ലായിരുന്നുവെന്നാണ് ഇപ്പോള്‍ അവര്‍ തുറന്നു പറയുന്നത്. സുഭാഷ് ഘായ് സംഘടിപ്പിച്ച പാര്‍ട്ടിയില്‍ വെച്ച് രാകേഷ് റോഷനെ കണ്ട അനുഭവം അവര്‍ ഓര്‍മ്മിക്കുന്നു. ആരാണ് രാകേഷ് റോഷന്‍ എന്നു പോലും തനിക്കറിയില്ലായിരുന്നുവത്രേ! ഒരു ഹിന്ദി നടനായിരിക്കും രാകേഷെന്ന് മോണിക്ക കരുതി പോലും. (ഇതേ രാകേഷ് റോഷനെ കൊല്ലാന്‍ അബു സലിം പദ്ധതി തയ്യാറാക്കിയെങ്കിലും പാളിപ്പോയി)

ബോളിവുഡിലെ പ്രധാന നിര്‍മ്മാതാവും സംവിധായകനുമായ രാകേഷ് റോഷന്‍, കരണ്‍ അര്‍ജുന്‍ എന്ന ചിത്രത്തിലേയ്ക്ക് തന്നെ ക്ഷണിച്ചെന്നാണ് മോണിക്ക അവകാശപ്പെടുന്നത്. സിനിമയില്‍ മമത കുല്‍ക്കര്‍ണി ചെയ്ത വേഷമായിരുന്നത്രേ ഇവര്‍ക്ക് വാഗ്ദാനം ചെയ്തത്. ഫോണ്‍ നമ്പരും അഡ്രസും നല്‍കിയെങ്കിലും ഓഫീസില്‍ പോകാനോ വിളിക്കാനോ തയ്യാറാകാത്തതിനാല്‍ അവസരം നഷ്ടപ്പെട്ടു.

അഭിനയിച്ച ചിത്രങ്ങള്‍ ഒന്നൊന്നായി പൊട്ടിപ്പൊളിയുമ്പോഴും എങ്ങനെ മുന്നോട്ടു പോകണമെന്നതിനെക്കുറിച്ച് മോണിക്കയ്ക്ക് രൂപമൊന്നുമുണ്ടായിരുന്നില്ല. ഉപദേശിക്കാനോ നയിക്കാനോ ആരുമുണ്ടായിരുന്നില്ല. സ്വതേ നാണം കുണുങ്ങിയായതിനാല്‍ ആരുടെയും മുന്നില്‍ ചാന്‍സ് ചോദിച്ചു പോകാനുളള തന്റേടവുമുണ്ടായില്ല. കിട്ടിയ അവസരങ്ങളില്‍ ആവും വിധം അഭിനയിച്ചു.

അടുത്ത പേജില്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X