മുംബെയില്‍ മുങ്ങി, അധോലോകത്തില്‍ പൊങ്ങി
മോണിക്ക എല്ലാം തുറന്നു പറയുന്നു - 3
2001ലാണ് പൊടുന്നനെ മോണിക്ക ബോളിവുഡില്‍ നിന്ന് അപ്രത്യക്ഷയായത്. തനിക്കിനി ഒന്നും ഒളിച്ചുവെയ്ക്കാനില്ലെന്ന് അവര്‍ ഇപ്പോള്‍ പറയുന്നു. തന്റെ തെറ്റിന് മറ്റൊരാളില്‍ പഴിചാരി രക്ഷപെടാന്‍ തയ്യാറല്ലെന്നും ആമുഖമായി സൂചിപ്പിച്ചാണ് അബു സലിമുമായുളള ബന്ധത്തെക്കുറിച്ച് മോണിക്ക തുറന്നു പറയുന്നത്.
എല്ലാം തുടങ്ങിയത് ഒരു ഫോണ്‍ കോളില്‍ നിന്നാണ്. ദുബായില്‍ സംഘടിപ്പിക്കുന്ന സ്റ്റേജ് ഷോയില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കോള്‍. ആവശ്യത്തോട് അപ്പോള്‍ തന്നെ അനുകൂലമായി പ്രതികരിക്കുകയും ചെയ്തു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വീണ്ടും വിളിക്കാമെന്ന് പറഞ്ഞ് അയാള്‍ ഫോണ്‍ വെച്ചു.
ഏതാനും ദിവസങ്ങള്‍ക്കകം കോള്‍ വീണ്ടും വന്നു. അന്ന് സംസാരം കുറച്ചു കൂടി നീണ്ടു. പിന്നോ ഓരോ തവണ ഫോണ്‍ വരുമ്പോഴും സൗഹൃദം പ്രണയത്തിലേയ്ക്ക് വഴുതി വീണുകൊണ്ടിരുന്നു. എന്നാല്‍ വിളിക്കുന്നത് അബു സലിം എന്ന ക്രിമിനലാണെന്ന് തനിക്കറിയില്ലായിരുന്നുവെന്നാണ് മോണിക്ക പറയുന്നത്.
തന്റെ വ്യക്തിത്വം മറച്ചു വെച്ചാണ് അയാള്‍ സംസാരിച്ചത്. പരസ്പരം കണ്ടിട്ടില്ലെങ്കിലും ഫോണിലൂടെ തങ്ങള്‍ വളരെ അടുത്തു. ഒടുവില്‍ ദുബായില്‍ വെച്ച് പരസ്പരം കാണാമെന്ന് ധാരണയായി. ഷോയ്ക്കു വേണ്ടി ദുബായിലെത്തിയപ്പോള്‍ ഞങ്ങള്‍ പരസ്പരം കണ്ടു. ഇഷ്ടം കൂടുതല്‍ ദൃഢമായി.
വീണ്ടും രണ്ടു തവണ അബു സലിമിനെ കാണാന്‍ മോണിക്ക ദുബായില്‍ പോയി. അപ്പോഴൊന്നും സ്വന്തം പേരോ തൊഴിലോ സലിം വെളിപ്പെടുത്തിയില്ലത്രേ! മൂന്നാം തവണ ചെന്നപ്പോഴാണ് മുംബെയില്‍ വരണമെന്ന ആവശ്യം മോണിക്ക ഉന്നയിച്ചത്. എന്നാല്‍ വിസ ശരിയാകുന്നില്ല, ജോലിത്തിരക്കാണ് എന്നൊക്കെയുളള കാരണം പറഞ്ഞ് ആവശ്യം നിരസിച്ചു. ആര്‍സലാന്‍ അലിയെന്ന പേരാണ് തന്നോട് പറഞ്ഞിരുന്നെന്നും മോണിക്ക വെളിപ്പെടുത്തുന്നു.
ദുബായിലേയ്ക്കുളള അവസാന യാത്രയിലാണ് തന്റെ യഥാര്‍ത്ഥ പേരും വ്യക്തിത്വവും അബു സലിം വെളിപ്പെടുത്തിയത്. അബു സലിമെന്നാണ് തന്റെ യഥാര്‍ത്ഥ പേരെന്നും പേടിപ്പിക്കുന്ന ഒരു ഭൂതകാലം തനിക്കുണ്ടെന്നും അയാള്‍ തുറന്നു പറഞ്ഞു. പുതിയൊരു ജീവിതം നയിക്കാന്‍ മോണിക്കയുടെ സഹായം വേണമെന്നും അബു സലിം ആവശ്യപ്പെട്ടു.
കടുത്ത പ്രണയമായിരുന്നു തങ്ങള്‍ക്കപ്പോള്‍. പ്രിയപ്പെട്ടവന്റെ ഭൂതകാലവും പേരുമൊന്നും പ്രശ്നമാക്കാതെ പുതിയ സ്വപ്നങ്ങള്‍ മാത്രം കണ്ട് ഒന്നിച്ചു ജീവിക്കാന്‍ മോണിക്ക തീരുമാനിച്ചു.
അടുത്ത പേജില്‍


Click it and Unblock the Notifications