For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കൊടും ക്രിമിനലിന്റെ അല്‍പം ചരിത്രം

  By Staff
  |

  മോണിക്ക എല്ലാം തുറന്നു പറയുന്നു - 5
  ഉത്തര്‍പ്രദേശിലെ അസംഗഡില്‍ ജനനം. ദില്ലിയില്‍ കുറെക്കാലം ഡ്രൈവറായി ജോലി നോക്കി. ഒപ്പം ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും.

  സാന്താക്രൂസില്‍ ട്രാവല്‍ ഏജന്‍സി നടത്തവേ, ജെ കെ ഇബ്രാഹിം എന്നയാള്‍ വഴി ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിലേയ്ക്ക്. അസാധാരണമായ ആജ്‍ഞാശക്തിളള അബു സലിമിന്റെ സംസാര ശൈലി അയാളെ ദാവൂദിന് പ്രിയപ്പെട്ടവനാക്കി.

  1993 മാര്‍ച്ച് 12ലെ മുംബെ സ്ഫോടനങ്ങളിലെ മുഖ്യപ്രതി.

  ടി സീരീസ് ഉടമ ഗുല്‍ഷന്‍ കുമാര്‍, മനീഷ കൊയ്‍രാളയുടെ സെക്രട്ടറി അജയ് ദവാന്‍, റിയല്‍ എസ്റ്റേറ്റ് വ്യാപാരി ഓംപ്രകാശ് കുക്രേജ എന്നീ പ്രമുഖരുടേതടക്കം അമ്പതോളം കൊലപാതകക്കേസുകളില്‍ പ്രതി.

  രാകേഷ് റോഷന്‍, രാജേഷ് റായ്, മന്‍മോഹന്‍ ഷെട്ടി തുടങ്ങിയ സിനിമാ രംഗത്തെ പ്രമുഖര്‍ക്കു നേരെ വധശ്രമം.

  ദാവൂദ് അറിയാതെ ഗുല്‍ഷന്‍ കുമാറിനെ കൊന്നത് അബു സലിമിനെ സംഘത്തില്‍ നിന്നകറ്റി. സ്വന്തം സാമ്രാജ്യം സ്ഥാപിക്കാനുളള അയാളുടെ ശ്രമങ്ങള്‍ അകല്‍ച്ച വര്‍ദ്ധിപ്പിച്ചു. തന്നെയും ദാവൂദ് കൊല്ലുമെന്ന് തീര്‍ച്ചായപ്പോള്‍ അബു സലിം ദുബായിലേയ്ക്ക് കടന്നു.

  യുപിയില്‍ നിന്ന് കുറഞ്ഞ പ്രതിഫലം നല്‍കി അപരിചിതര്‍ വഴിയാണ് ദാവൂദിനു വേണ്ടി അബു സലിം കൊലപാതകങ്ങള്‍ നടത്തിയിരുന്നത്. കൃത്യം നിര്‍വഹിച്ചു കഴിയുമ്പോള്‍ അവരെ ഉത്തര്‍പ്രദേശിലെ ഗ്രാമങ്ങളിലേയ്ക്ക് മടക്കി അയച്ചിരുന്നു. അഥവാ പിടിക്കപ്പെട്ടാല്‍, ഒരിക്കലും അവരെ സഹായിക്കാന്‍ അബു സലിം ശ്രമിച്ചിരുന്നതേയില്ലെന്ന് പൊലീസ് പറയുന്നു.

  കടുത്ത മതവിശ്വാസിയായ അബു സലിം മുംബെയില്‍ ശിവസേനയും ഹിന്ദു സംഘടനകളും കലാപത്തില്‍ മുസ്ലിംഗങ്ങളെ കൊന്നൊടുക്കിയതിന്റെ പ്രതികാരമായിട്ടാണത്രേ ബോംബ് സ്ഫോടനങ്ങള്‍ സംഘടിപ്പിച്ചത്. ഗള്‍ഫ് യുദ്ധകാലത്ത് സദ്ദാം ഹുസൈന് പിന്തുണ നല്‍കി ഇയാള്‍ പ്രകടനം സംഘടിപ്പിച്ചിട്ടുണ്ട്. ബിആര്‍ ചോപ്രയുടെ മഹാഭാരത് എന്ന ടെലിവിഷന്‍ സീരിയലില്‍ അഭിനയിച്ചതിന് ഒരു മുസ്ലിം നടനു നേരെ സലീമിന്റെ ആള്‍ക്കാര്‍ മൂന്നു തവണ നിറയൊഴിച്ചിട്ടുണ്ട്.

  സലിമുമായുളള ബന്ധത്തെക്കുറിച്ച് മോണിക്ക പറയുന്നതു പോലെയല്ല പൊലീസ് ഭാഷ്യം. മോണിക്കയുടെ സുഹൃത്തായ മുകേഷ് ദുഗ്ഗാള്‍ എന്നയാളാണ് അവരെ ദുബായിലെ സ്റ്റേജ് ഷോയില്‍ പങ്കെടുപ്പിച്ചത്. അബു സലിമിന് മോണിക്കയെ പരിചയപ്പെടുത്തിക്കൊടുത്തതും മുകേഷ് തന്നെ.

  മോണിക്കയ്ക്ക് സിനിമയില്‍ വേഷം നല്‍കണമെന്ന് പലരെയും വിളിച്ച് അബു സലിം ഭീഷണിപ്പെടുത്തിയിരുന്നത്രേ. സിനിമാ രംഗത്തെ പ്രമുഖരെക്കുറിച്ചുളള വിവരങ്ങള്‍ അപ്പപ്പോള്‍ അയാള്‍ക്ക് മോണിക്ക ചോര്‍ത്തിക്കൊടുത്തിരുന്നു.

  2002 സെപ്തംബര്‍ 20നാണ് പോര്‍ട്ടുഗലില്‍ വെച്ച് ഇരുവരും ഇന്റര്‍പോളിന്റെ പിടിയിലാകുന്നത്. വ്യാജ രേഖകളുമായി രാജ്യത്ത് പ്രവേശിച്ച കുറ്റം ചുമത്തി അബു സലിമിനെയും മോണിക്കയെയും അറസ്റ്റു ചെയ്തു. മോണിക്ക അബു സലിമിനെ ഒറ്റിയതാണെന്ന് വിശ്വസിക്കുന്നവരുമുണ്ട്.

  2004ല്‍, വധശിക്ഷ നല്‍കില്ലെന്ന ഉറപ്പിന്‍ന്മേല്‍ അബു സലിമിനെയും മോണിക്കയെയും ഇന്ത്യയ്ക്ക് കൈമാറി. 2006ല്‍ പ്രത്യേക ടാഡ കോടതി എട്ടു കുറ്റങ്ങള്‍ ഇയാള്‍ക്കു മേല്‍ ചുമത്തി. ഇപ്പോള്‍ മുംബെയിലെ ആര്‍തൂര്‍ ജയിലില്‍.

  മുന്‍ പേജുകളില്‍

  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X