»   » മദ്യപാനം: അദ്‌നാനെ വേണ്ടെന്ന്‌ സാബ

മദ്യപാനം: അദ്‌നാനെ വേണ്ടെന്ന്‌ സാബ

Posted By:
Subscribe to Filmibeat Malayalam
Adnan and Sabah
പ്രശസ്‌ത ഗായകന്‍ അദ്‌നാന്‍ സാമിയുടെ ഭാര്യ സാബാ ഗലധരി വിവാഹമോചനം ആവശ്യപ്പെട്ട്‌ ബാന്ദ്രയിലെ കുടുംബകോടതിയില്‍ ഹര്‍ജി നല്‍കി.

10.2കോടി രൂപ ആവശ്യപ്പെട്ടുകൊണ്ടാണ്‌ സാബ ഹര്‍ജി നല്‍കിയിരിക്കുന്നത്‌. ഇതില്‍ 5,5 കോടി രൂപ നഷ്ടപരിഹാരമായും, സ്‌ത്രീധനമായി നല്‍കിയ വകയില്‍ 4.5 കോടിരൂപയും, മറ്റു ചെലവിനത്തില്‍ 10 ലക്ഷം രൂപയും വേണമെന്നാണ്‌ സാബയുടെ ആവശ്യം.

കേസ്‌ മെയ്‌ 8ന്‌ പരിഗണിയ്‌ക്കും. അദ്‌നാന്റെ അമിതമായ മദ്യപാനം കാരണം തനിക്ക്‌ ഒരമ്മയാകാന്‍ കഴിയില്ലെന്നതാണ്‌ സാബ വിവാഹമോചനം ആവശ്യപ്പെടാന്‍ പ്രധാനകാരണമായി പറയുന്നത്‌.

അമിതമായ മദ്യപാനത്തെത്തുടര്‍ന്ന്‌ അദ്‌നാന്റെ ബീജങ്ങളുടെ എണ്ണത്തിലുണ്ടാ കുറവുകാരണമാണ്‌ തനിക്ക്‌ അമ്മയാകാന്‍ കഴിയാത്തതെന്ന്‌ സാബ ചൂണ്ടിക്കാണിക്കുന്നു. നേരത്തേ വല്ലാതെ മദ്യപിക്കാറുണ്ടായിരുന്ന അദ്‌നാന്‍ നാലു മാസത്തോളം കുടി നിര്‍ത്തിയിരുന്നു.

എന്നാല്‍ അതുകൊണ്ട്‌ ഒരു പ്രയോജനവും ഉണ്ടായില്ലെന്നാണ്‌ സാബ പറയുന്നത്‌. നേരത്തേ അദ്‌നാനെയും പിതാവിനെയും മുംബൈയിലെ അന്ധേരിയിലുള്ള വീട്ടില്‍ നിന്നും ഒഴിപ്പിച്ച്‌ തരണമെന്നാവശ്യപ്പെട്ട്‌ സാബ ബോംബെ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.

എന്നാല്‍ കോടതി അന്ന്‌ സാബയുടെ ആവശ്യം തള്ളുകയായിരുന്നു. തുടര്‍ന്ന്‌ സാബ അദ്‌നാനെതിരെ മുംബൈ പൊലീസില്‍ ക്രിമിനല്‍ കേസ്‌ നല്‍കി.

തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്നാരോപിച്ചായിരുന്നു പരാതി നല്‍കിയത്‌. ഈ കേസ്‌ ഇപ്പോഴും നിലവിലുണ്ട്‌. പാകിസ്‌താന്‍ വംശജരായ അദ്‌നാനും സാബയും ഇന്ത്യന്‍ പൗരത്വം നേടിയശേഷം മുംബൈയിലാണ്‌ താമസം.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X