»   » 4 ദിവസം കൊണ്ട് ബോഡിഗാര്‍ഡ് വാരിയത് 100 കോടി രൂപ!

4 ദിവസം കൊണ്ട് ബോഡിഗാര്‍ഡ് വാരിയത് 100 കോടി രൂപ!

Posted By:
Subscribe to Filmibeat Malayalam
Salman Khan
'പൂച്ച കറുത്തതോ വെളുത്തതോ ആവട്ടെ, എലിയെ പിടിച്ചാല്‍ മതി' എന്നായിരുന്നു ഡെങിന്റെ സാമ്പത്തികപ്രമാണം. അതിനെശരിവെയ്ക്കുകയാണ് സല്‍മാനെ നായകനാക്കി സിദ്ദിഖ് ഒരുക്കിയ ബോഡിഗാര്‍ഡിന്റെ കഥയും. സിനിമ ഒരു ശരാശരിയാണെന്ന് നിരൂപകരെഴുതുമ്പോഴും ബോളിവുഡിലെ കളക്ഷന്‍ റെക്കാര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞു മുന്നോട്ടുപോവുകയാണ് ബോഡിഗാര്‍ഡ്.

റിലീസ് ചെയ്ത് നാല് ദിവസം കൊണ്ട് ചിത്രം തിയേറ്ററുകളില്‍ നിന്ന് നേടിയ ഗ്രോസ് 110 കോടി രൂപയാണ്. മറ്റൊരിന്ത്യന്‍ സിനിമയ്ക്കും നേടാന്‍ കഴിയാത്ത നേട്ടമാണിത്. ഓഗസ്റ്റ് 31 റിലീസ് ദിനത്തില്‍ മാത്രം 22 കോടി നേടിയ ചിത്രം തുടര്‍ന്നുള്ള മൂന്നു ദിവസങ്ങളിലും കളക്ഷന്‍ സ്‌റ്റെഡിയായി മുന്നോട്ടുകൊണ്ടുപോയി.
നാല് ദിവസം കൊണ്ട് ഇന്ത്യയിലെ തിയേറ്ററുകളില്‍ നിന്ന് മാത്രം 86 കോടിയും വിദേശ സെന്ററുകളില്‍ നിന്ന് 24 കോടിയുമാണ് സല്‍മാന്‍ ചിത3ം വാരിക്കൂട്ടിയത്.

ആദ്യ നാല് ദിവസത്തെ വരുമാനത്തില്‍ ത്രീ ഇഡിയറ്റ്‌സിനും(81 കോടി) ദബാങ്ങിനുമായിരുന്നു(80 കോടി) ഇതുവരെ റെക്കോഡ്. മള്‍ട്ടിപ്ലക്‌സ് സെന്ററുകളില്‍ ഇപ്പോഴും ചിത്രത്തില്‍ 80 ശതമാനത്തിനടുത്ത് കളക്ഷനുണ്ട്. 2000ല്‍പ്പരം പ്രിന്റുകളുമായി ബോഡിഗാര്‍ഡ് ലോകമെമ്പാടും ആഗസ്ത് 31 നാണ് പ്രദര്‍ശനത്തിനെത്തിത്.

സല്‍മാന്റെ താരത്തിളക്കവും റംസാനും വാരാന്ത്യവുമെല്ലാം ഒന്നിച്ചുവന്നതുമാണ് ശരാശരിപ്പടമായിട്ടും ബോഡിഗാര്‍ഡിന് വന്‍വിജയം സമ്മാനിച്ചതെന്നാണ് സിനിമാപണ്ഡിറ്റുകളുടെ വിലയിരുത്തല്‍.

യുകെ ടോപ് ടെന്‍ മൂവീസില്‍ ഹാരിപോട്ടറിനും താഴെ ഒമ്പതാമതാണ് ബോഡിഗാര്‍ഡ്. അമേരിക്കയില്‍ ചികിത്സയില്‍ കഴിയുന്ന സല്‍മാനും ബോഡിഗാര്‍ഡിന്റെ ഗംഭീര വിജയത്തിലുള്ള ആഹ്ലാദം മറച്ചുവെയ്ക്കുന്നില്ല. കരിയറില്‍ 100 കോടിക്ക് മുകളില്‍ കളക്ഷനുള്ള ചിത്രങ്ങളുടെ കാര്യത്തില്‍ ഹാട്രിക് തികച്ച റെക്കോഡിലാണ് സല്‍മാന്‍. ദബാങ്ങും റെഡിയും 100 കോടിക്ക് മേല്‍ പണം വാരിയ ചിത്രങ്ങളാണ്.

English summary
Notwithstanding mixed reviews, Salman Khan's Bodyguard has given Bollywood its biggest weekend. The movie, released last Wednesday, has grossed an estimated Rs 86 crore in the first four days of its screening in India, thereby surpassing the opening week net collections of previous Bollywood blockbusters such as Dabangg and 3 Idiots.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X