ഐശ്വര്യയുമൊത്തുള്ള ചുംബനരംഗത്തെക്കുറിച്ച് ഹൃത്വിക്
ആ ചുംബനരംഗം ഓര്‍മ്മയില്ലേ വില്‍ ഐശ്വര്യയും ഹൃത്വിക് റോഷനും ചേര്‍ന്ന് കാഴ്‌ചക്കാരെ പിടിച്ചുനിര്‍ത്തിയ ചുംബനം. അന്ന് വിവാദമായ ചുംബനത്തെക്കുറിച്ച് ഹൃത്വിക് മനസ്സു തുറക്കുന്നു.
അന്നത്തെയാ ചുംബനം കോടതിവരെ കയറിയിരുന്നു. വിവാദങ്ങളെത്തുടര്‍ന്ന് ഇനി സ്‌ക്രീനില്‍ ചുംബിയ്‌ക്കില്ലെന്ന് പ്രതിജ്ഞയെടുക്കുകവരെ ചെയ്‌തുവെന്ന് വാര്‍ത്തകള്‍വന്നു.
അന്ന് അഭിഷേകിന്റെ കാമുകിയായിരുന്നു ആഷ്. ഇതുകാരണം തന്നെ ഇത്രയ്‌ക്ക് അഗാധമായി തന്റെ ആഷിനെ ചുംബിച്ചുവെന്നതിന്റെ പേരില്‍ അഭിയ്‌ക്ക് ഹൃത്വിക്കിനോട് വിരോധമുണ്ടായെന്നും വാര്‍ത്തകള്‍ വന്നു.
ഇപ്പോള്‍ ഹൃത്വിക്കിന്റെ നായികയായി അഭിനയിക്കുന്ന ജോധാ അക്‌ബറിന്റെ കരാറില്‍ ഒപ്പിടുമ്പോള്‍ ചുംബിക്കാന്‍ പറയരുതെന്ന് ആഷ് ആവശ്യപ്പെട്ടിരുന്നുവെന്നും ആളുകള്‍ പറഞ്ഞു.
എന്നാല്‍ ഇത്തരം ഗോസിപ്പുകളെയൊക്കെ ഹൃത്വിക് നിഷേധിയ്‌ക്കുന്നു. അന്ന് ആഷ് അങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ലെന്നും ജോധാ അക്‌ബറിന്റെ കാര്യത്തില്‍ ആഷ് അങ്ങനെയൊന്നും ആവശ്യപ്പെട്ടിട്ടില്ലെന്നുമാണ് ഹൃത്വിക് പറയുന്നത്. മാത്രമല്ല അഭിഷേകുമായി ഇക്കാര്യവുമായി ബന്ധപ്പെട്ട് യാതൊരു പ്രശ്‌നവുമില്ലെന്നും നടന്‍ പറയുന്നു.
ഇനിയും ഇതിനെക്കുറിച്ച് പ്രതികരിക്കാതിരുന്നാല്‍ മോശമായ വാര്‍ത്തകള്‍ സൃഷ്ടിക്കപ്പെടുമെന്നതിനാലാണ് ഇപ്പോള്‍ പ്രതികരിക്കുന്നതെന്നാണ് ഹൃത്വിക് പറഞ്ഞത്.


Click it and Unblock the Notifications