തുണിയഴിഞ്ഞു വീഴുന്ന അഭിനയവുമായി കങ്കണ
കഥാപാത്രമായി അഭിനയിക്കാന്‍ ഒട്ടേറെ പേര്‍ക്ക് കഴിയും എന്നാല്‍ കഥാപാത്രമായി ജീവിയ്‌ക്കാന്‍ ചുരുക്കം പേര്‍ക്കെ കഴിയാറുള്ളൂ.
കങ്കണ റാണത്തിനും അതിനു കഴിയുമെന്ന് സംവിധായകന്‍ മധുര്‍ ഭണ്ഡാര്‍ക്കര്‍ക്ക് കഴിഞ്ഞ ദിവസം ബോധ്യമായി.
മധുര്‍ ഭണ്ഡാര്‍ക്കര്‍റിന്റെ പുതിയ ചിത്രമായ ഫാഷനിലെ പ്രധാനപ്പെട്ട രംഗമായ വാര്‍ഡ്‌റോബ് മാല്‍ഫംഗ്‌ഷന്‍ എന്ന രംഗത്തിലെ അഭിനയമാണ് കങ്കണയ്‌ക്ക് ഭണ്‌ഡാകറിന്റെ അഭിനന്ദനം നേടിക്കൊടുത്തത്.
കരിയറിന്റെ തുടക്കത്തില്‍ തന്നെ അണഞ്ഞു പോയ കാരല്‍ ഗ്രേഷ്യസ് എന്ന മോഡലിന്റെ കഥയാണ് കങ്കണ ചിത്രത്തില്‍ അവതരിപ്പിയ്‌ക്കുന്നത്.
കാരല്‍ ഗ്രേഷ്യസിന്റെ മോഡലിംഗ് കരിയറിന്റെ അവസാനത്തിനു വഴി തെളിച്ച മുംബൈ വാര്‍ഡ് റോബ് മാല്‍ഫംഗ്‌ഷന്‍ എന്ന സംഭവം അതീവ മനോഹരമായി അവതരിപ്പച്ചതാണ് കങ്കണയ്‌ക്ക് സംവിധായകന്‍മധുര്‍ ഭണ്ഡാര്‍ക്കറിന്റെ പ്രശംസ നേടിക്കൊടുത്തത്.
മൂന്നു വര്‍ഷം മുമ്പാണ് കാരല്‍ ഗ്രേഷ്യസിന്റെ മോഡിലംഗ് കരിയര്‍ അവസാനിപ്പിച്ച മുംബൈ വാര്‍ഡ്‌റോബ് മാല്‍ഫംഗ്‌ഷന്‍ നടന്നത്.


Click it and Unblock the Notifications











