»   »  ഫാഷന്റെ രണ്ടാം ഭാഗവുമായി മധൂര്‍

ഫാഷന്റെ രണ്ടാം ഭാഗവുമായി മധൂര്‍

Posted By:
Subscribe to Filmibeat Malayalam
fashion
ഐശ്വര്യയ്ക്ക് പകരം കരീന ഹീറോയിനാകാന്‍ തയ്യാറായതോടെ മധൂര്‍ ആകെ ആഹ്ലാദത്തിലാണ്. ഹീറോയിന്‍ എന്ന ചിത്രം പൂര്‍ത്തിയായാലുടന്‍ തന്റെ കരിയറിലെ വലിയ ഹിറ്റുകളിലൊന്നായ ഫാഷന്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കാനാണ് മധൂര്‍ ആലോചിക്കുന്നതെന്നാണ് സൂചന.

2008ല്‍ തീയേറ്ററിലെത്തിയ ചിത്രം ഫാഷന്‍ ലോകത്തിന്റെ കാണാക്കാഴ്ചകള്‍ പ്രേക്ഷകര്‍ക്കു മുന്‍പില്‍ തുറന്നു കാണിച്ചു. റാംപിലെ വെളിച്ചത്തില്‍ തിളങ്ങി നില്‍ക്കുന്ന മോഡലുകളുടെ കുത്തഴിഞ്ഞ ജീവിതവും അതിലേക്ക് അവര്‍ എത്തിപ്പെടുന്ന സാഹചര്യങ്ങളും വെള്ളിത്തിരയില്‍ എത്തിച്ച ഫാഷന്‍ പ്രേക്ഷകര്‍ക്ക് വേറിട്ടൊരു ദൃശ്യാനുഭവമായിരുന്നു.

എന്നാല്‍ രണ്ടാം ഭാഗത്തിന്റെ പ്രമേയവും ഇതു തന്നെയാവുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.ഫാഷന്‍ എന്ന ചിത്രത്തിലെ പ്രകടനം കൊണ്ട് ദേശീയ അവാര്‍ഡ് നേടിയ പ്രിയങ്ക ചോപ്ര രണ്ടാം ഭാഗത്തിലും ഉണ്ടാകുമോ എന്ന ചോദ്യത്തിന് ഇപ്പോള്‍ താന്‍ ഹീറോയ്‌ന്റെ ജോലിത്തിരക്കിലാണെന്നും അതിനു ശേഷം മാത്രമേ ഫാഷന്‍ 2 വിന്റെ കാസ്റ്റിങ്ങിന്റെ കാര്യങ്ങള്‍ തീരുമാനിക്കൂവെന്നും മധൂര്‍ പറയുന്നു.

ജൂണില്‍ തീയേറ്ററില്‍ എത്തേണ്ടിയിരുന്ന ഹീറോയ്ന്‍ ഐശ്വര്യ പിന്‍മാറിയതിനെ തുടര്‍ന്ന് വൈകുകയായിരുന്നു. ഇപ്പോള്‍ കരീനയെ വച്ച് ചിത്രീകരിച്ചു കൊണ്ടിരിയ്ക്കുന്ന ചിത്രം നവംബറില്‍ തീയേറ്ററിലെത്തും. അതിന് ശേഷം തുടങ്ങുന്ന ഫാഷന്‍ 2 ഡിസംബര്‍ 2012 ഓടെ തീയേറ്ററുകളിലെത്തിയേക്കും.

English summary

 Bhandarkar has not only decided on the schedule for Heroine start-to-finish, but also started with his next project, Fashion Part 2.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam