സല്‍മാനെയും ഐശ്വര്യയെയും ഒന്നിപ്പിക്കാന്‍ പ്രിയന്‍

By Staff

പ്രണയിക്കുകയും പിന്നീട്‌ പിണങ്ങിപ്പിരിയുകയും ചെയ്‌ത സല്‍മാനും ഐശ്വര്യയും വീണ്ടും നായികാനായകന്മാരായി അഭിനയിക്കുകയെന്ന്‌ കേള്‍ക്കുമ്പോള്‍ അതിശയം തോന്നുന്നില്ലേ. സിനിമാലോകത്തെ കാര്യമാകുമ്പോള്‍ അതിങ്ങനെയൊക്കെയാണ്‌.

കാര്യമെന്തൊക്കെയായാലും മുന്‍ കാമുകിയുടെ കൂടെ വെള്ളിത്തിരയില്‍ വീണ്ടുമൊന്നിക്കാന്‍ സല്‍മാന്‍ സമ്മതം മൂളിയെന്നാണ്‌ അറിയുന്നത്‌. ആരാണ്‌ ഈ പുനസംഗമത്തിന്‌ വഴിയൊരുക്കുന്നതെന്നല്ലേ സാക്ഷാല്‍ പ്രിയദര്‍ശന്‍. ഐശ്വര്യയുടെ സമ്മതം മാത്രമേ ഇനി കിട്ടാനുള്ളുവെന്നാണ്‌ പ്രിയന്‍ പറയുന്നത്‌.

ഐശ്വര്യ കൂടി സമ്മതം മൂളുകയാണെങ്കില്‍ സല്‍മാന്‍-ഐശ്വര്യയുടെ രസതന്ത്രം ഒരിക്കല്‍ക്കൂടി നേരില്‍ക്കാണാന്‍ പ്രേക്ഷകര്‍ക്ക്‌ ഭാഗ്യമുണ്ടാകുമെന്ന്‌ ചുരുക്കം. ചിത്രത്തിന്റെ കഥയെക്കുറിച്ച്‌ പ്രിയന്‍ ഐശ്വര്യയുമായി സംസാരിച്ചുവെന്നാണ്‌ സൂചന.

ഒരു പക്കാ പ്രൊഫഷണല്‍ എന്ന നിലയില്‍ ഒരു പക്ഷേ ഐശ്വര്യ ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ സമ്മതിച്ചേയ്‌ക്കും. എന്നാല്‍ അഭിഷേക്‌ സമ്മതിക്കാനിടയുണ്ടോ. അഭിഷേക്‌ മാത്രമല്ല അമിതാഭും ജയയും സമ്മതിക്കുമോ ഇതൊക്കെയാണ്‌ ബോളിവുഡില്‍ പലരുടെയും സംശയം.

പ്രണയപരാജയത്തിന്‌ ശേഷം സല്‍മാനും ഐശ്വര്യയുമൊന്നിച്ച്‌ ഒരു പൊതു പരിപാടിയില്‍പ്പോലും പങ്കെടുത്തിട്ടില്ല. പരസ്‌പരം കണ്ടുമുട്ടാനിടയുള്ള എല്ലാ പരിപാടികളും ഇവര്‍ ഒഴിവാക്കിയിരുന്നു. എന്നാല്‍ ഈയിടെ സല്‍മാന്‍ അഭിഷേകുമായി സൗഹൃദം പുതുക്കിയെന്നും ഇരുവരും ഒരു ചിത്രത്തില്‍ ഒരുമിച്ച്‌ അഭിനയിക്കാന്‍ പോകുന്നുവെന്നും വാര്‍ത്തകളുണ്ടായിരുന്നു. മാത്രമല്ല നല്ലൊരു ചിത്രകാരന്‍ കൂടിയായ സല്‍മാന്‍ അഭിഷേകിന്റെ ഒരു പടം വരച്ച്‌ അദ്ദേഹത്തിന്‌ സമ്മാനിക്കുകയും ചെയ്‌തിരുന്നു.

സല്‍മാനും ബച്ചന്‍ കുടുംബത്തിനുമിടക്കുള്ള മഞ്ഞുരുകാന്‍ തുടങ്ങിയ സ്ഥിതിയ്‌ക്ക്‌ സല്‍മാനും ഐശ്വര്യയും വീണ്ടും ഒന്നിക്കുന്നത്‌ യാഥാര്‍ത്ഥ്യമാകില്ലെന്ന്‌ പറയാനും വയ്യ. എന്തായാലും കാത്തിരുന്നു കാണുക തന്നെയെന്ന ലൈനിലാണ്‌ ബോളിവുഡ്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഐശ്വര്യയുടെ മേനിയഴക്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X