കാമുകന്റെയും കാമുകിയുടെയും ശരീര പദര്‍ശനം
പുതിയ ചിത്രമായ തഷാനില്‍ നായികയായ കരീന കപൂര്‍ പിന്‍നഗ്നത പ്രദര്‍ശിപ്പിക്കുന്നുവെന്ന് വാര്‍ത്ത വന്നിരുന്നു. ഇതിന് പിന്നാലെ ഇതേ ചിത്രത്തില്‍ നായകനായ സെയ്‌ഫും തുണിയൂരുന്നതായി റിപ്പോര്‍ട്ട്.
സെയ്‌ഫിന്റെ അഭ്യര്‍ത്ഥനയെത്തുര്‍ന്നാണ് തഷാനില്‍ തന്റെ പിന്‍ഭാഗം തുറന്നുകാട്ടാന്‍ കരീന തയ്യാറാവുന്നതെന്നാണ് സൂചന. ചിത്രത്തിന്റെ പ്രത്യേകതകള്‍ വര്‍ധിപ്പിക്കുകയെന്ന ഉദ്ദേശത്തോടെയാണത്രേ സെയ്‌ഫ് തുണിയഴിയ്‌ക്കുന്നത്.
തുണിയില്ലാത്ത തന്റെ ശരീരം പ്രദര്‍ശനയോഗ്യമാക്കാന്‍ വേണ്ടി സെയ്‌ഫ് ചില പരിശീലനങ്ങളും ആരംഭിച്ചിട്ടുണ്ടെന്നാണ് സൂചന. പ്രണയജോഡികള്‍ പ്രത്യക്ഷപ്പെടുന്ന ഒരു ഗാനരംഗത്തിലാണത്രേ സെയ്‌ഫ് ഷര്‍ട്ടില്ലാതെ അഭിനയിക്കുന്നത്. ഇതിന് മുമ്പ് ബിപാഷ ബസുവുമൊത്തുള്ള സെയ്‌ഫിന്റെ ചൂടന്‍ കിടപ്പറ രംഗങ്ങള്‍ വാര്‍ത്തയായിരുന്നു.
എന്തായാലും കാമുകനും കാമുകിയും ഒരുമിച്ച് ഗ്ലാമര്‍ പ്രദര്‍ശനം നടത്തുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ആരാധനകര്‍.


Click it and Unblock the Notifications











