കരീനയെ സെയ്‌ഫ്‌ കയ്യിലാക്കി

By Super

ആഘോഷങ്ങളൊന്നും ഇല്ലാതെ മുന്നോട്ടുപോവുകയാണ്‌ സെയ്‌ഫ്‌- കരീന പ്രണയം. സ്‌നേഹം കൂടുമ്പോള്‍ കരീന കാമുകനെ സെയ്‌ഫു എന്നാണത്രേ വിളിക്കുന്നത്‌.

കരീനയുടെ സാമീപ്യം തനിക്കും തന്റെ കുട്ടികള്‍ക്കും വളരെ സാന്ത്വനം പകരുന്നുവെന്ന്‌ സെയ്‌ഫ്‌ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ബന്ധം വിവാഹത്തിലൂടെ ഊട്ടിഉറപ്പിക്കുന്നത്‌ ഉടനെയില്ലെന്നും സെയ്‌ഫ്‌ അന്ന്‌ പറഞ്ഞിരുന്നു.

എന്തായാലും വിവാഹം കഴിച്ചില്ലെങ്കിലും ഇംഗ്ലീഷ്‌ ഫുട്‌ബോള്‍ താരം ഡേവിഡ്‌ ബക്കാം തന്റെ പ്രിയതമ വിക്ടോറിയയുടെ ടാറ്റു ദേഹത്ത്‌ പതിച്ച്‌ വിക്ടോറിയയെ ഭദ്രമാക്കിയ ആശയം സെയ്‌ഫും കടം കൊണ്ടു. ഡേവിഡ്‌ ചെയ്‌തപോലെ പ്രേമഭാജനത്തിന്റെ പേര്‌ സെയ്‌ഫ്‌ സ്വന്തം ശരീരത്തില്‍ പച്ചകുത്തി.

തന്റെ ഇടത്തെ കൈത്തണ്ടയില്‍ ദേവനാഗിരി ലിപിയിലാണ്‌ കരീനയെന്ന്‌ സെയ്‌ഫ്‌ പച്ചകുത്തിയത്‌. ഇതിനായി പലതരത്തിലുള്ള ടാറ്റൂ ഡിസൈനുകള്‍ സെയ്‌ഫ്‌ പരിഗണിച്ചിരുന്നുവത്രേ. അവസാനം വളരെ ലളിതമായ ഒരു ഡിസൈനാണ്‌ സെയ്‌ഫ്‌ സ്വന്തമാക്കിയത്‌. പച്ചകുത്തല്‍ കഴിഞ്ഞതോടെ സെയ്‌ഫ്‌ കൂടുതല്‍ സന്തോഷവാനാണെന്നാണ്‌ ഇവരുമായി അടുപ്പമുള്ള വൃത്തങ്ങള്‍ പറയുന്നത്‌.

ആള്‍ക്കൂട്ടമുള്ളയിടത്ത്‌ എത്തുമ്പോള്‍ കയ്യിലെ കരീനയെ കാണാതിരിക്കാന്‍ ജാക്കറ്റ്‌ ധരിക്കുന്ന കാര്യത്തിലും സെയ്‌ഫിന്‌ വലിയ നിഷ്‌കര്‍ഷയാണത്രേ. ഇപ്പോള്‍ ഒരു പ്രത്യേക അവസ്ഥയിലാണ്‌ ഇവരുടെ പ്രണയം നീങ്ങുന്നതെന്നും അത്‌ നാള്‍ക്കുനാള്‍ ദൃഢപ്പെട്ടു വരുകയാണെന്നുമാണ്‌ ഇരുവരുടെയും സുഹൃത്തുക്കള്‍ പറയുന്നത്‌.

Read more about: kareena kapoor saif ali khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X