ഭംഗി പോരെന്ന്‌ തോന്നി ഷെര്‍ളിന്‍ നിതംബം മാറ്റി

By Staff

വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ മിടുക്കിയാണ്‌ ബോളിവുഡിന്റെ ഗ്ലാമര്‍ താരം മോണ ചോപ്രയെന്ന ഷെര്‍ളിന്‍ ചോപ്ര. ബിക്കിനിയണിഞ്ഞ്‌ ലെത്തി പരിശീലകരുടെ മനസ്സിളക്കി വാര്‍ത്തയുണ്ടാക്കിയ ഷെര്‍ളിന്‍ പിന്നെ പ്രത്യേക്ഷപ്പെട്ടത്‌ യുടെ പരസ്യമോഡലാകുന്നുവെന്ന വാര്‍ത്തയിലാണ്‌.

ഇപ്പോള്‍ വീണ്ടും ഷെര്‍ളിന്‍ വാര്‍ത്തകളില്‍ നിറയുന്നു. സൗന്ദര്യ ശസ്‌ത്രക്രിയയിലൂടെ പുനസൃഷ്ടിച്ച നിതംബമാണ്‌ ഇത്തവണ വാര്‍ത്താ കേന്ദ്രം. ഹോളിവുഡ്‌ താരം ജെന്നിഫര്‍ ലോപ്പസിന്റെതിന്‌ സമാനമായ നിതംബമാണ്‌ ഷെര്‍ളിന്‍ സ്വന്തമാക്കിയിരിക്കുന്നത്‌.

എന്റെ ശരീരം വളരെ കെര്‍വിയാണ്‌ പക്ഷേ പിന്‍ഭാഗത്തിന്‌ സൗന്ദര്യം പോരെന്ന്‌ എനിയ്‌ക്ക്‌ തോന്നി ഒരു ആല്‍ബത്തിന്റെ ചിത്രീകരണത്തിനിടെ ഞാനിക്കാര്യം പ്രഹ്ലാദ്‌ കാകറിനോട്‌ പറഞ്ഞു. എന്നാല്‍ അദ്ദേഹം പറഞ്ഞത്‌ ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ആകുലത വേണ്ടെന്നാണ്‌.

പക്ഷേ പിന്‍ഭാഗത്തെക്കുറിച്ചുള്ള ചിന്ത എന്റെ ഉള്ളില്‍ക്കിടന്നു. അവസാനം ശസ്‌ത്രക്രിയ ചെയ്‌ത്‌ അത്‌ ലോപ്പസിന്റേതിന്‌ സമാനമാക്കി- ഷെര്‍ളിന്‍ പറയുന്നു.

ബോളുവുഡ്‌ താരങ്ങളില്‍ ആര്‍ക്കുമില്ല സല്‍മ ഹെയ്‌ക്കിന്റെയും ജെന്നിഫര്‍ ലോപ്പസിന്റെയും പോലെ വടിവൊത്ത പിന്‍ഭാഗം. എനിയ്‌്‌ക്ക്‌ എന്റെ പ്രേക്ഷകരെ തൃപ്‌തിപ്പെടുത്തേണ്ടതുണ്ട്‌. അതിന്‌ യഥാര്‍ത്ഥ അഴകളവുകള്‍ അനിവാര്യമാണ്‌.

25 ലക്ഷമാണ്‌ മുടക്കിയാണ്‌ ഞാന്‍ ഹൈദരാബാദിലെ ആശുപത്രിയില്‍ നിന്നും പ്ലാസ്റ്റിക്‌ സര്‍ജറി ചെയ്‌തത്‌. ഇപ്പോള്‍ ഞാന്‍ മനംമയക്കുന്ന പിന്നഴകിന്‌ ഉടമയാണ്‌- മടിയേതും കൂടാതെ ഷെര്‍ളിന്‍ തന്റെ ആത്മവിശ്വാസം തുറന്നുകാട്ടുന്നു.

ഇപ്പോള്‍ എന്റെ പുതിയ ആല്‍ബത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്‌. വൈകാതെ തന്നെ വന്‍ ബാനര്‍ നിര്‍മ്മിക്കുന്ന കോമഡി ചിത്രത്തിലും എന്നെ കാണാം. ഷെര്‍ളിന്‍ പറയുന്നു.

എന്തായാലും 25 ലക്ഷം മുടക്കി അഴകു വര്‍ധിപ്പിച്ചത്‌ ഷെര്‍ളിന്‌ നഷ്ടമൊന്നും വരുത്തിവയ്‌ക്കാനിടയില്ലെന്നാണ്‌ ബോളിവുഡ്‌ കരുതുന്നത്‌. കാരണം എന്തൊക്കെ രീതിയില്‍ ഗ്ലാമര്‍ പ്രദര്‍ശിപ്പിക്കാമോ അങ്ങനെയൊക്കെ ചെയ്‌ത്‌ ബോളിവുഡിലെ ടോപ്‌ ഗ്ലാമര്‍ താരമാകാനാണ്‌ ഷെര്‍ളിന്റെ പുറപ്പാട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X