എയ്ഡ്സ് രോഗിയുടെ കഥയുമായി രേവതി
എയ്ഡ്സ് രോഗിയുടെ കഥയുമായി രേവതി
പുരസ്കാരങ്ങള്‍ നേടിയ മിത്ര് -മൈ ഫ്രണ്ട് എന്ന ചിത്രത്തിന് ശേഷം രേവതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം പൂര്‍ത്തിയായി. ഫിര്‍ മിലേംഗെ എന്ന് പേരിട്ടിരിക്കുന്ന ഹിന്ദിചിത്രം മുഖ്യധാരാ സിനിമയുടെ ചേരുവകളോടെയാണ് ഒരുക്കിയിരിക്കുന്നത്.
ഒരു എയ്ഡ്സ് രോഗിയെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ പ്രമേയം. സല്‍മാന്‍ഖാന്‍, ശില്പാ ഷെട്ടി, അഭിഷേക് ബച്ചന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എയ്ഡ്സ് രോഗിയായ ഗായകനായാണ് സല്‍മാന്‍ഖാന്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്.
എയ്ഡ്സ്രോഗിയായ യുവാവിന്റെ കഥ പറയുന്ന ഫിലാഡെല്‍ഫിയ എന്ന ഹോളിവുഡ് ചിത്രത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് രേവതി ഫിര്‍ മിലേംഗെ ഒരുക്കിയത്.
പരസ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന യുവതിയായാണ് ശില്പാഷെട്ടി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ശില്പാഷെട്ടിയുടെ ഒരു കേസ് കൈകാര്യം ചെയ്യുന്ന അഭിഭാഷകനായി അഭിഷേക് ബച്ചന്‍ പ്രത്യക്ഷപ്പെടുന്നു.
നാല് കോടി രൂപ ചെലവഴിച്ചാണ് ചിത്രം നിര്‍മിച്ചത്. ജൂണ്‍ 25ന് ചിത്രം പ്രദര്‍ശനത്തിനെത്തും.
രേവതിയുടെ ആദ്യചിത്രമായ മിത്ര് യുഎസ്സിലായിരുന്നു ചിത്രീകരിച്ചിരുന്നത്. ശോഭനയ്ക്ക് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് രണ്ടാമത്തെ തവണ നേടിക്കൊടുത്ത മിത്ര്-മൈ ഫ്രണ്ട് സിനിമാ മാധ്യമത്തില്‍ കൈയടക്കമുള്ള സംവിധായകയാണ് രേവതി എന്ന് തെളിയിച്ചു.


Click it and Unblock the Notifications