ഗര്‍ഭിണിയാണെന്ന വാര്‍ത്ത ട്വിങ്കിള്‍ ഖന്ന നിഷേധിച്ചു

By Staff

ഗര്‍ഭിണിയാണെന്ന വാര്‍ത്ത ട്വിങ്കിള്‍ ഖന്ന നിഷേധിച്ചു

മുംബൈ: താന്‍ ഗര്‍ഭിണിയാണെന്നത് സംബന്ധിച്ച് വന്ന വാര്‍ത്തകള്‍ ബോളിവുഡ് നടി ട്വിങ്കിള്‍ ഖന്ന നിഷേധിച്ചു. അഞ്ചു മാസം മുമ്പാണ് ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാറും ട്വിങ്കിള്‍ ഖന്നയും വിവാഹിതരായത്.

കഴിഞ്ഞ ആറുമാസമായി ഞാന്‍ ഗര്‍ഭിണിയായി കാണാന്‍ ഒട്ടേറെ പേര്‍ കണ്ണും നട്ടിരിക്കുകയാണ്. ഞാന്‍ ഗര്‍ഭിണിയായതിനാലാണ് അക്ഷയ് ധൃതി പിടിച്ച് തന്നെ വിവാഹം കഴിച്ചതെന്ന് ചിലര്‍ ആരോപിക്കുന്നു. ഇത്രയായിട്ടും ഞാന്‍ ഗര്‍ഭിണിയായിട്ടില്ലാത്തതിനാല്‍ അവര്‍ അവാസ്തവ പ്രചരണങ്ങള്‍ നടത്തുകയാണ്, ട്വിങ്കിള്‍ പറയുന്നു.

പ്രചാരണങ്ങള്‍ ഞാന്‍ വിശ്വസിക്കുന്നില്ല. ഗര്‍ഭിണിയാവുക എന്നത് വലിയ കാര്യമൊന്നുമല്ല. ഏതൊരു വിവാഹിതയായ സ്ത്രീയുടെയും സ്വപ്നമാണ് അമ്മയാവുക എന്നത്. പക്ഷെ ആദ്യം ഗര്‍ഭിണിയാവട്ടെ.

ഫിറോസ് നദിയവാലാ നിര്‍മ്മിച്ച് വിക്രം ഭട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നിന്ന് താന്‍ പിന്മാറിയതാണ് പ്രചാരണങ്ങള്‍ ശക്തിപ്പെടാന്‍ കാരണമായതെന്ന് ട്വങ്കിള്‍ വിശ്വസിക്കുന്നു. ഈ ചിത്രത്തില്‍ ട്വിങ്കിളിനെയും ഭര്‍ത്താവ് അക്ഷയ് കുമാറിനെയുമായിരുന്നു മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്.

പക്ഷെ പുതിയ സംഭവവികാസങ്ങള്‍ കാരണം തന്റെ തീരുമാനത്തില്‍ മാറ്റമൊന്നുമുണ്ടാവില്ലെന്ന് ട്വിങ്കിള്‍ വ്യക്തമാക്കി. ഇന്നത്തെ അവസ്ഥയില്‍ ഞാനും ഭര്‍ത്താവും ഒരുമിച്ചഭിനയിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. തങ്ങള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ദമ്പതികളാണെന്ന് പ്രേക്ഷകര്‍ക്കറിയാവുന്നതിനാല്‍ ചിത്രം പരാജയപ്പെടുകയേ ഉള്ളൂ - അവര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X