ലോകസുന്ദരി ലോകസിനിമയിലേക്ക്

By Staff

ലോകസുന്ദരി ലോകസിനിമയിലേക്ക്

ഭാഷയുടെ അതിരുകള്‍ കടന്ന് ബോളിവുഡിലെ സൂപ്പര്‍നടി ഐശ്വര്യാറോയി അന്തര്‍ദേശീയസിനിമയുടെ ലോകത്തേക്ക് ഉയരുന്നു. മികച്ച സംവിധായകരുടെ ചിത്രങ്ങളിലൂടെ ഹോളിവുഡിലും ഫ്രഞ്ചിലും തന്റെ സാന്നിധ്യം അറിയിക്കാനൊരുങ്ങുകയാണ് ഐശ്വര്യ.

ഒരു ബോളിവുഡ് നടിയെ സംബന്ധിച്ചിടത്തോളം സ്വപ്നസമാനമായ ഒരു വിശ്വസിനിമാ അരങ്ങേറ്റമാണ് ഐശ്വര്യാറായി നടത്തുന്നത്. ലോകപ്രശസ്ത സംവിധായകന്റെ ചിത്രത്തില്‍ ലോകപ്രശസ്തനടിയോടൊപ്പം അഭിനയിക്കുന്ന ഐശ്വര്യയ്ക്ക് വിശ്വസിനിമയില്‍ ഇതിനേക്കാള്‍ മെച്ചപ്പെട്ടൊരു അരങ്ങേറ്റം കിട്ടാനില്ല.

പ്രശസ്ത ഹോളിവുഡ് സംവിധായകനായ കോളിന്‍ സെറേയൂവിന്റെ ചാവോസ് എന്ന ചിത്രത്തില്‍ അഭിനയിക്കുന്ന ഐശ്വര്യ ഈ ചിത്രത്തിലൂടെ അന്തര്‍ദേശീയസിനിമാലോകത്ത് താന്‍ ശ്രദ്ധിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ്. ഇംഗ്ലീഷിലും ഫ്രഞ്ചിലുമാണ് ഈ ചിത്രം ഒരുക്കുന്നത്. വൈനോട്ട്, ദ ക്രൈസിസ്, ത്രീ മെന്‍ ആന്റ് എ ക്രേഡില്‍ തുടങ്ങിയ പ്രശസ്ത സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ കോളിന്‍ സെറേയൂവിന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ ഐശ്വര്യയ്ക്ക് അവസരം ലഭിച്ചത് അവരുടെ കരിയറിലെ സുപ്രധാനസംഭവമാണ്.

വിശ്വപ്രസിദ്ധനടി മെറീല്‍ സ്ട്രീപ്പിനൊപ്പമാണ് ചാവോസില്‍ ഐശ്വര്യ അഭിനയിക്കുന്നത്. 1979ലും 1982ലും മികച്ച നടിക്കുള്ള ഹോളിവുഡ് അവാര്‍ഡ് നേടിയ നടിയാണ് മെറില്‍ സ്ട്രീപ്പ്. 13 തവണ അക്കാദമി അവാര്‍ഡിന് നാമനിര്‍ദേശം ചെയ്യപ്പെടുക എന്ന റെക്കോഡിന് ഉടമയായ മെറില്‍ സ്ട്രീപ്പിനോടൊപ്പം വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടുക എന്നത് ഐശ്വര്യയുടെ സിനിമാജീവിതത്തിലെ ഏറ്റവും വലിയ സംഭവം തന്നെയാണ്.

ബെന്‍ഡ് ഇറ്റ് ബെക്കാം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ഇന്ത്യന്‍ സംവിധായാക ഗുരിന്ദര്‍ ഛദയുടെ ഭര്‍ത്താവ് പോള്‍ ബെര്‍ജസിന്റെ മിസ്ട്രസ് ഒഫ് സ്പൈസസ് ആണ് ഐശ്വര്യ അഭിനയിക്കുന്ന മറ്റൊരു ചിത്രം. ഗുരിന്ദര്‍ ഛദയുടെ ബ്രൈഡ് ആന്റ് പ്രജുഡൈസ് എന്ന ചിത്രത്തില്‍ ഐശ്വര്യ ഇപ്പോള്‍ അഭിനയിച്ചുവരികയാണ്. നിരവധി ഹ്രസ്വചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള പോള്‍ ബെര്‍ജസ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് ഇത്.

ഏറെ പ്രത്യേകതകളുള്ള ഒരു കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ ഐശ്വര്യ അവതരിപ്പിക്കുന്നത്. സാന്‍ഫ്രാന്‍സിസ്കോയിലില്‍ സുഗന്ധവ്യഞ്ജന കട നടത്തുന്ന ഒരു ഇന്ത്യന്‍ യുവതിയായിട്ടാണ് ഈ ചിത്രത്തിലെ ഐശ്വര്യ അഭിനയിക്കുന്നത്. ഏതോ അദൃശ്യശക്തി ഈ സ്ത്രീയിലുണ്ടെന്ന വാര്‍ത്ത പരന്നതോടെ ആ കടയില്‍ സന്ദര്‍ശകരുടെ തിരക്കായി. ഇതിനിടയില്‍ കടയില്‍ സ്ഥിരമായി വരുന്ന ഒരു യുവാവുമായി അവള്‍ പ്രണയത്തിലായി. അതോടെ അവളുടെ അദൃശ്യശക്തി പതുക്കെ ഇല്ലാതാവാന്‍ തുടങ്ങി.

നായികാകഥാപാത്രത്തിന് പ്രാധാന്യമുള്ള ഈ ചിത്രത്തിലെ നായകനെ തീരുമാനിച്ചിട്ടില്ല. ഇംഗ്ലീഷ് സിനിമകളിലെ പ്രമുഖനടന്മാരില്‍ ഒരാളായിരിക്കും ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X