രവിവര്‍മയുടെ കാമുകിയായി മാധുരി
രവിവര്‍മയുടെ കാമുകിയായി മാധുരി
വിഖ്യാത ചിത്രകാരനായ രാജാ രവിവര്‍മയുടെ ജീവിതകഥ ആസ്പദമാക്കി ഷാജി എന്‍. കരുണ്‍ ഒരുക്കുന്ന ചിത്രത്തില്‍ മാധുരി ദീക്ഷിത് നായികയാവുന്നു. രവിവര്‍മയുടെ കാമുകിയും മോഡലുമായിരുന്ന സുഗുണാഭായി എന്ന മറാഠി സ്ത്രീയായാണ് മാധുരി ദീക്ഷിത് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.
നേരത്തെ വിദ്യാ ബാലനെ ഈ റോളില്‍ അഭിനയിക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ സുഗുണാഭായിയുമായുള്ള രൂപസാദൃശ്യവും മറാഠി പശ്ചാത്തലവും മാധുരിയെ ഈ ചിത്രത്തിലേക്ക് പരിഗണിക്കുന്നതിന് ഷാജിക്ക് പ്രേരണയായി. മാധുരിയുമായി ഷാജി ചിത്രത്തെ കുറിച്ച് ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. അജയ് ദേവ്ഗണാണ് രവിവര്‍മയായി അഭിനയിക്കുന്നത്.
സൂര്യമുഖിയെന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ രാജാ രവിവര്‍മയും സുഗുണാഭായിയും തമ്മിലുള്ള തീവ്രമായ ബന്ധമാണ് പ്രമേയമാവുന്നത്. ബോംബെ ജീവിതത്തിനിടയില്‍ സുഗുണാഭായിയുമായി സൗഹൃദത്തിലായ രവിവര്‍മ അവരെ മോഡലാക്കിയാണ് ഹൈന്ദവ ദേവതമാരുടെ ചിത്രങ്ങള്‍ വരച്ചിരുന്നത്. ഇതിനിടയില്‍ ഇരുവരും പ്രണയബദ്ധരായെങ്കിലും ആ ബന്ധം പിന്നീട് വേര്‍പ്പെട്ടു. സുഗുണാഭായി രവിവര്‍മയുടെ ജീവിതത്തില്‍ നിന്ന് അകന്നതിനു ശേഷം അദ്ദേഹം ഹൈന്ദവ ദേവതമാരുടെ ചിത്രങ്ങള്‍ വരച്ചിരുന്നില്ല.
ദേവദാസാണ് മാധുരി ഒടുവിലായി അഭിനയിച്ച ചിത്രം. കുടുംബ ജീവിതത്തില്‍ മുഴുകിയിരിക്കുന്ന മാധുരി ഇപ്പോള്‍ സിനിമാലോകത്ത് സജീവമല്ല.


Click it and Unblock the Notifications