ഷാരൂഖിനു മുന്നില്‍ ഹൃതിക് വിദ്യാര്‍ത്ഥി മാത്രം
ഷാരൂഖിനു മുന്നില്‍ ഹൃതിക് വിദ്യാര്‍ത്ഥി മാത്രം
ലണ്ടന്‍: ഷാരൂഖ് ഖാനുമായി താരതമ്യപ്പെടുത്തിയാല്‍ യുവാക്കളുടെ ഹരമായ ഹൃതിക് റോഷന്‍ വെറും വിദ്യാര്‍ത്ഥി മാത്രമാണെന്ന് പ്രമുഖ സംവിധായകന്‍ കരണ്‍ ജോഹര്‍.
ഹൃതിക്കും ഷാരൂഖും നല്ല നടന്മാരാണ്. ഇരുവര്‍ക്കും തമ്മില്‍ 10 വര്‍ഷത്തിന്റെ വ്യത്യാസമുണ്ട്. അതിനാല്‍ ഷാരൂഖിനു മുന്നില്‍ ഹൃതിക് വിദ്യാര്‍ത്ഥി മാത്രമാണ്, ജോഹര്‍ പറയുന്നു. ജോഹറിന്റെ പുതിയ ചിത്രമായ കഭി ഖുഷി കഭി ഗമ്മില്‍ ഹൃതിക്കും ഷാരൂഖും ഉള്‍പ്പെടെ ബോളിവുഡിലെ മുന്‍നിരതാരങ്ങളെല്ലാം തന്നെ പ്രത്യക്ഷപ്പെടുന്നുണ്ട്.
ഹൃതിക് അഭിനയത്തിന്റെ പാഠങ്ങള്‍ ഓരോന്നോരോന്നായി പഠിച്ചുവരുന്നതേയുള്ളൂ. ഷാരൂഖാകട്ടെ തന്റേതായ ശൈലി ഇതിനകം തന്നെ രൂപപ്പെടുത്തിക്കഴിഞ്ഞു. തന്റെ ചിത്രത്തിന്റെ ഷൂട്ടിംഗിനിടയില്‍ ഇരു താരങ്ങളും തമ്മില്‍ ഒരു പൊരുത്തക്കേടുകളൊന്നും ഇല്ലായിരുന്നുവെന്ന് ജോഹര്‍ വ്യക്തമാക്കി.
കുച്ച് കുച്ച് ഹോത്താ ഹൈന്‍ എന്ന ആദ്യ ചിത്രത്തിലൂടെ ബോളിവുഡില്‍ തരംഗമായ കരണ്‍ ജോഹറിനെ കഭി ഖുഷി സംവിധാനം ചെയ്യാന്‍ പ്രേരിപ്പിച്ചതും ആദ്യചിത്രത്തിന്റെ വിജയം തന്നെയാണ്. ഒരു വര്‍ഷത്തെ കഠിന പരിശ്രമത്തിനു ശേഷമാണ് ജോഹര്‍ കഭി ഖുഷിയുടെ കഥ എഴുതിത്തീര്‍ത്തത്.
രണ്ടു സഹോദരന്മാര്‍ രണ്ടു സഹോദരിമാരെ പ്രണയിക്കുന്നതാണ് കഭി ഖുഷിയുടെ പ്രമേയം. ഷാരൂഖ്, ഹൃതിക് എന്നിവര്‍ സഹോദരന്മാരായും കരീനാ കപൂര്‍, കാജോള്‍ എന്നിവര്‍ സഹോദരിമാരായും അഭിനയിക്കുന്നു. ഷാരൂഖിന്റെയും ഹൃതിക്കിന്റെ അച്ഛനായി വരുന്നത് സാക്ഷാല്‍ അമിതാഭ് ബച്ചനാണ്. അമ്മയായി ജയാ ബച്ചനും.
ഇത്രയും താരങ്ങളെ എങ്ങനെ പൊരുത്തപ്പെടുത്തിക്കൊണ്ടു പോയി എന്നതിന് ജോഹറിന് വ്യക്തമായ ഉത്തരമുണ്ട്. അവര്‍ എനിക്ക് ഒരു കുടുംബത്തെപ്പോലെയായിരുന്നു. ഏറെക്കാലമായി എന്റെ കുടുംബ സുഹൃത്താണ് ബച്ചന്‍. ഷാരൂഖാകട്ടെ എന്റെ അടുത്ത സുഹൃത്തും. ഹൃതിക്കും ഞാനും ഒരുമിച്ചാണ് വളര്‍ന്നത്. അതിനാല്‍ ഇവരെ എല്ലാവരെയും എനിക്ക് നേരിട്ടറിയാം. ഒരാള്‍ കൂട്ടുകാരന്‍, മറ്റെയാള്‍ മൂത്ത സഹോദരന്‍, മറ്റൊരാളാകട്ടെ അച്ഛനും.- ജോഹാര്‍ പറഞ്ഞു.


Click it and Unblock the Notifications