വീര്‍സരായ്ക്ക് 6 ഐഐഎഫ്എ അവാര്‍ഡുകള്‍
വീര്‍സരായ്ക്ക് 6 ഐഐഎഫ്എ അവാര്‍ഡുകള്‍
ആംസ്റര്‍ഡാം: യാഷ് ചോപ്ര സംവിധാനം ചെയ്ത വീര്‍സരാ ആറ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഫിലിം അക്കാദമി (ഐഐഎഫ്എ) അവാര്‍ഡുകള്‍ നേടി.
മികച്ച ചിത്രത്തിനും മികച്ച സംവിധായകനും മികച്ച നടനുമുള്ള അവാര്‍ഡുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. മികച്ച സഹനടി, മികച്ച സംഗീതം, മികച്ച കഥ എന്നിവയ്ക്കുള്ള അവാര്‍ഡുകളും വീര്‍സരാ നേടി.
ഷാറൂഖ്ഖാനാണ് മികച്ച നടന്‍. ഹംതും എന്ന ചിത്രത്തിലെ അഭിനയത്തിന് റാണിമുക്കര്‍ജി മികച്ച നടിക്കുള്ള അവാര്‍ഡ് നേടി. വീര്‍സരായിലെ അഭിനയത്തിന് റാണി മുക്കര്‍ജിക്ക് മികച്ച സഹനടിക്കുള്ള അവാര്‍ഡുമുണ്ട്.
യുവയിലെ അഭിനയം അഭിഷേക് ബച്ചന് മികച്ച സഹനടനുള്ള അവാര്‍ഡ് നേടിക്കൊടുത്തു.


Click it and Unblock the Notifications