ബോളിവുഡ് സയന്‍സ് ഫിക്ഷന്‍ വരുന്നു
ബോളിവുഡ് സയന്‍സ് ഫിക്ഷന്‍ വരുന്നു
ഇന്ത്യയിലെ ആദ്യത്തെ സയന്‍സ് ഫിക്ഷന്‍ എന്ന അവകാശവാദവുമായി ഋത്വിക് റോഷന്‍ നായകനായി അഭിനയിക്കുന്ന ചിത്രമെത്തുന്നു. ഋത്വിക്കിന്റെ അച്ഛന്‍ രാകേഷ് റോഷനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം നിര്‍മിക്കുന്നതും രാകേഷ് റോഷന്‍ തന്നെ.
ഋത്വിക്ക് മന്ദബുദ്ധിയായി അഭിനയിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ചിത്രത്തിന്. പ്രീതി സിന്റയാണ് ചിത്രത്തിലെ നായിക. കോയി മില്‍ഗയാ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
ഒരു അന്യഗ്രഹജീവിയെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ മുന്നോട്ടുനീങ്ങുന്നത്. ഏറ്റവും കൂടുതല്‍ വിജയം കൊയ്ത ഹോളിവുഡ് സയന്‍സ് ഫിക്ഷനുകളിലൊന്നായ ഗോഡ്സില്ലയ്ക്ക് സ്പെഷ്യല്‍ ഇഫക്ട് ഒരുക്കിയവരാണ് കോയി മില്‍ഗയായിലും സ്പെഷല്‍ ഇഫക്ട് ചെയ്തിട്ടുള്ളത്.
മലയാളിയായ രവി കെ. ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റ മറ്റ് വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മകന്റെ മങ്ങിപ്പോയ ഇമേജ് തിരിച്ചുപിടിക്കാനുള്ള ശ്രമത്തില്‍ പരീക്ഷണത്തിനൊരുങ്ങുകയാണ് രാകേഷ് റോഷന്‍.


Click it and Unblock the Notifications