റാംബോ ചിത്രത്തില്‍ ഋത്വിക് റോഷന്‍
റാംബോ ചിത്രത്തില്‍ ഋത്വിക് റോഷന്‍
വന്‍ഹിറ്റുകളായി തീര്‍ന്ന റാംബോ ചിത്രങ്ങള്‍ ഹോളിവുഡിലെ എക്കാലത്തെയും വലിയ ബോക്സോഫീസ് വിജയങ്ങളുടെ നിരയിലാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. സിനിമാ പ്രേക്ഷകരുടെ ഹരമായി തീര്‍ന്ന ആക്ഷന്‍ ചിത്രങ്ങളാണ് സില്‍വര്‍ സ്റാലിന്‍ നായകനായി വേഷമിട്ട റാംബോ ചിത്രങ്ങള്‍.
നാലാമത്തെ റാംബോ ചിത്രവുമായി സില്‍വര്‍ സ്റാലിന്‍ വീണ്ടുമെത്തുന്നുവെന്നാണ് പുതിയ വാര്‍ത്ത. അതില്‍ ബോളിവുഡ് താരങ്ങളായ ഋത്വിക് റോഷനും അമിതാഭ് ബച്ചനും അഭിനയിക്കുന്നുവെന്നതാണ് ഇന്ത്യന്‍ പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം പ്രധാനമായ വാര്‍ത്ത.
റാംബോയുടെ മകനായാണത്രെ ഋത്വിക് റോഷന്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. അമിത് താലിയാന്‍ എന്ന യുഎന്‍ ജനറല്‍ സെക്രട്ടറിയുടെ വേഷത്തിലാണ് അമിതാഭ് ബച്ചന്‍ പ്രത്യക്ഷപ്പെടുന്നത്.
ഹോളിവാര്‍സ് എന്നാണ് നാലാമത്തെ റാംബോ ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്തിന്റെ നിയന്ത്രണം പിടിച്ചെടുത്ത അഫ്ഗാന്‍ തീവ്രവാദികള്‍ക്കെതിരെയുള്ള റാംബോയുടെ പോരാട്ടത്തിന്റെ കഥയാണ് ഹോളിവാര്‍സ് പറയുന്നത്. തീവ്രവാദികളെ ഒരു ഓപ്പറേഷനിലൂടെ തകര്‍ക്കാന്‍ മുതിരുന്ന റാംബോ അന്ത്യനിമിഷത്തിലാണ് തീവ്രവാദികളുടെ കൂട്ടത്തില്‍ തന്റെ പുത്രനുമുണ്ടെന്ന് അറിയുന്നത്.
ഈ പുത്രന്റെ റോളിലാണ് ഋത്വിക് റോഷന്‍ അഭിനയിക്കുന്നത്. റാംബോയുടെ ആഫ്രിക്കക്കാരിയായ രണ്ടാം ഭാര്യയിലെ മകനായോ വളര്‍ത്തുപുത്രനായോ ആണ് ഋത്വിക്കിന്റെ വേഷം. മിഷന്‍ കശ്മീര്‍ എന്ന ചിത്രത്തിലേതിന് സമാനമായ കഥാപാത്രത്തെയാണ് ഋത്വിക് അവതരിപ്പിക്കുന്നത്.
സില്‍വര്‍ സ്റാലിനുമായുള്ള രൂപസാദൃശ്യമുള്ളതിനാലാണ് ഈ റോളിലേക്ക് ഋത്വക്കിനെ തിരഞ്ഞെടുത്തത്. മിഷന്‍ കശ്മീരിലെ പ്രകടനം കണ്ട് ആകൃഷ്ടരായ ഹോളിവുഡ് സിനിമാ നിര്‍മാതാക്കള്‍ ഋത്വിക്കിനെ സമീപിക്കുകയായിരുന്നു.
അടുത്ത വര്‍ഷം ജനവരിയില്‍ ബള്‍ഗേറിയയിലെ സോഫിയയില്‍ ചിത്രീകരണം ആരംഭിക്കും. ചിത്രത്തിന്റെ ഒരു ഷെഡ്യൂള്‍ ചിത്രീകരണംഇന്ത്യയിലായിരിക്കും.


Click it and Unblock the Notifications