നസ്റുദ്ദീന്‍ ഷാ മഹാത്മാഗാന്ധിയാവുന്നു
നസ്റുദ്ദീന്‍ ഷാ മഹാത്മാഗാന്ധിയാവുന്നു
നസ്റുദ്ദീന്‍ ഷായ്ക്ക് ഒരിക്കല്‍ കൂടി മഹാത്മാഗാന്ധിയായി വെള്ളിത്തിരയിലെത്തുന്നു. ജോയി അഗസ്റിന്‍ സംവിധാനം ചെയ്യുന്ന മഹാത്മാഗാന്ധി എന്ന ചിത്രത്തിലാണ് ഗാന്ധിയായി നസ്റുദ്ദീന്‍ ഷായുടെ രണ്ടാമൂഴം.
കമലഹാസന്‍ സംവിധാനം ചെയ്ത ഹേ റാമിലാണ് ഇതിന് മുമ്പ് നസ്റുദ്ദീന്‍ ഷാ മഹാത്മാഗാന്ധിയെ അവതരിപ്പിച്ചത്. നേരത്തെ ആറ്റന്‍ബറോയുടെ ഗാന്ധി യിലും ശ്യാം ബനഗലിന്റെ മേക്കിംഗ് ഒഫ് മഹാത്മായിലും ഗാന്ധിയെ അവതരിപ്പിക്കാന്‍ നസ്റുദ്ദീന്‍ഷാ പരിഗണിക്കപ്പെട്ടിരുന്നെങ്കിലും പല കാരണങ്ങളാല്‍ അദ്ദേഹം ഒഴിവാക്കപ്പെടുകയായിരുന്നു.
കസ്തൂര്‍ബാ ഗാന്ധിയായി അഭിനയിക്കുന്നത് ജയാ ബച്ചനാണ്. പ്രകാശ് ന പര്‍ഛായ എന്ന ഗുജറാത്തി നോവലിനെ അടിസ്ഥാനമാക്കി രചിച്ച ഇതേ പേരിലുള്ള നാടകമാണ് സിനിമയ്ക്ക് ആസ്പദമാവുന്നത്.
നേരത്തെ ഈ നാടകത്തെ അവലംബിച്ച് സിനിമയൊരുക്കാന്‍ പല ഭാഗത്തു നിന്നും ശ്രമങ്ങളുണ്ടായിരുന്നു. സിനിമ നിര്‍മിക്കാനുള്ള അവകാശത്തിനായി അനുമതി കിട്ടാന്‍ ശ്രമിച്ചവരില്‍ അമീര്‍ഖാനും ഉള്‍പ്പെടുന്നു. ചിത്രത്തിന് അനുമതി കിട്ടാത്തതിനെ തുടര്‍ന്നാണ് അദ്ദേഹം ലഗാന്റെ നിര്‍മാണത്തിലേക്ക് തിരിഞ്ഞത്.


Click it and Unblock the Notifications