മണിരത്നം ഹിന്ദി ചിത്രവുമായി
മണിരത്നം ഹിന്ദി ചിത്രവുമായി
മണിരത്നം ഒരുക്കുന്ന ഹിന്ദി ചിത്രത്തില്‍ അജയ് ദേവ്ഗണും വിവേക് ഒബ്റോയിയും നായകന്മാരാവുന്നു.
മണിരത്നം സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ഹിന്ദി ചിത്രമാണിത്. ആദ്യചിത്രമായ ദില്‍ സെ പരാജയമായിരുന്നു.
അഭിഷേക് ബച്ചന്‍ വില്ലനായി അഭിനയിക്കുന്നുവെന്ന പ്രത്യേകത ഈ ചിത്രത്തിനുണ്ട്. വില്ലന്‍ വേഷം ചെയ്യാന്‍ അഭിഷേക് ആദ്യം വിസമ്മതിച്ചെങ്കിലും അമിതാഭ് ബച്ചന്റെ നിര്‍ദേശ പ്രകാരം റോള്‍ സ്വീകരിക്കുകയായിരുന്നു. ചില ചിത്രങ്ങളില്‍ നെഗറ്റീവ് വേഷങ്ങളില്‍ ഗംഭീര പ്രകടനം കാഴ്ചവച്ചിട്ടുള്ള അമിതാഭ് വില്ലന്‍ വേഷം ചെയ്യുന്നതിന് അഭിഷേകിനെ പ്രോത്സാഹിപ്പിക്കുകയായിരുന്നു.
കന്നത്തില്‍ മുത്തമിട്ടാലിന്റെ വിജയത്തിന് ശേഷം മണിരത്നം ഒരുക്കുന്ന ഈ ചിത്രത്തില്‍ കരീനാ കപൂറും റാണി മുക്കര്‍ജിയുമാണ് ചിത്രത്തിലെ നായികമാര്‍.


Click it and Unblock the Notifications