അനില്‍ കപൂര്‍ ഹിന്ദിയിലെ ഉദയന്‍

By Staff

അനില്‍ കപൂര്‍ ഹിന്ദിയിലെ ഉദയന്‍

റെക്കോഡ് കളക്ഷന്‍ നേടി മലയാളത്തിലെ എക്കാലത്തെയും വലിയ മെഗാഹിറ്റുകളുടെ കൂട്ടത്തില്‍ സ്ഥാനം പിടിച്ച ഉദയനാണ് താരം ഹിന്ദിയില്‍ റീമേക്ക് ചെയ്യുന്നു.

മലയാളത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രമായി ഹിന്ദിയില്‍ വേഷമിടുന്നത് അനില്‍ കപൂറാണ്. മലയാളചിത്രം ഒരുക്കിയ റോഷന്‍ ആന്‍ഡ്രൂസ് തന്നെ ഹിന്ദി ചിത്രവും സംവിധാനം ചെയ്യും.

ചിത്രത്തിന്റെ തമിഴ് റീമേക്ക് സംബന്ധിച്ച ചര്‍ച്ചകള്‍ പൂര്‍ത്തിയായ ഘട്ടത്തിലാണ് ഹിന്ദി ചിത്രമൊരുക്കുന്നതിനും ധാരണയായത്. താന്‍ സംവിധാനം ചെയ്ത ആദ്യമലയാളചിത്രം തന്നെ ഹിന്ദിയില്‍ റീമേക്ക് ചെയ്യാന്‍ അവസരം ലഭിക്കുക എന്ന ഭാഗ്യമാണ് റോഷനെ തേടിയെത്തിയിരിക്കുന്നത്. മലയാളത്തിലെ സംവിധായകനും ലഭിക്കാത്ത ഭാഗ്യം.

ചിത്രത്തിന്റെ വിശദമായ താരനിര്‍ണയം നടന്നുവരികയാണ്. ഉദയനാണ് താരത്തിന്റെ തമിഴ് റീമേക്കും റോഷന്‍ തന്നെയാണ് ഒരുക്കുന്നത്. ഈ ചിത്രത്തില്‍ സൂര്യയാണ് നായകന്‍. ശ്രീനിവാസന്‍ അവതരിപ്പിച്ച കഥാപാത്രമായി വേഷമിടുന്നത് പാര്‍ഥിപനാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X