മോഹന്‍ലാല്‍ വീണ്ടും വര്‍മ ചിത്രത്തില്‍
മോഹന്‍ലാല്‍ വീണ്ടും വര്‍മ ചിത്രത്തില്‍
കമ്പനിയിലെ സദാ നിര്‍മമത്വം സൂക്ഷിക്കുന്ന പൊലീസ് ഓഫീസറുടെ വേഷത്തില്‍ ഗംഭീര പ്രകടനം നടത്തിയ മോഹന്‍ലാല്‍ വീണ്ടും രാംഗോപാല്‍ വര്‍മയുടെ ചിത്രത്തില്‍ അഭിനയിക്കുന്നു.
അമിതാഭ് ബച്ചനും വിവേക് ഒബ്റോയിക്കുമൊപ്പമാണ് മോഹന്‍ലാല്‍ വര്‍മ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഭൂതിന്റെ ഗംഭീര വിജയത്തിന് ശേഷം വര്‍മ ഒരുക്കുന്ന ചിത്രത്തിന് മെം പവര്‍ എന്നാണ് പേര്.
നേരത്തെ കമ്പനിയുടെ പ്രതിഫല പ്രശ്നത്തെ തുടര്‍ന്ന് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കെതിരെ കോടതിയെ സമീപിച്ച് ലാല്‍ വിവാദമുണ്ടാക്കിയിരുന്നെങ്കിലും പുതിയ ചിത്രത്തിലെ കഥാപാത്രത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി വര്‍മ ലാലിനെ തേടിയെത്തി. മോഹന്‍ലാല്‍ അഭിനയിച്ചുവരുന്ന ബാലേട്ടന്റെ ലൊക്കേഷനിലെത്തി വര്‍മ ലാലുമായി സംസാരിച്ചു.
കമ്പനിയാണ് മോഹന്‍ലാല്‍ അഭിനയിക്കുന്ന ആദ്യത്തെ ഹിന്ദി ചിത്രം. ചിത്രത്തില്‍ താരതമ്യേന കുറഞ്ഞ സീനുകളില്‍ മാത്രമേ പ്രത്യക്ഷപ്പെടുന്നുള്ളൂവെങ്കിലും മോഹന്‍ലാലിന്റെ പ്രകടനം മാധ്യമങ്ങളുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.


Click it and Unblock the Notifications