വര്‍മയും മസാലചിത്രം ഒരുക്കുന്നു
വര്‍മയും മസാലചിത്രം ഒരുക്കുന്നു
ബോളിവുഡിലെ മസാലചിത്രങ്ങളുടെ തരംഗത്തില്‍ നിന്ന് രാംഗോപാല്‍ വര്‍മയെ പോലുള്ള സംവിധായകന് പോലും മാറിനില്‍ക്കാന്‍ കഴിയുന്നില്ല. പ്രേക്ഷകരെ തിയേറ്ററിലേക്ക് ആകര്‍ഷിക്കാന്‍ ചൂടന്‍ രംഗങ്ങള്‍ കുത്തിനിറച്ചെത്തുന്ന ചിത്രങ്ങളുടെ സംവിധായകരുടെ പട്ടികയിലേക്ക് ഇപ്പോഴിതാ രാംഗോപാല്‍വര്‍മയും പേരു ചേര്‍ക്കാനൊരുങ്ങുന്നു.
അന്തരാമാലിയെ നായികയാക്കി രാംഗോപാല്‍വര്‍മയും കിരണ്‍ റെഡ്ഢിയും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന നാച്ച് എന്ന ചിത്രം മര്‍ഡര്‍ ,ഗേള്‍ഫ്രണ്ട് എന്നീ ചിത്രങ്ങള്‍ പോലെ പ്രേക്ഷകരെ ചൂടുപിടിപ്പിക്കാന്‍ വേണ്ടതെല്ലാം ഉള്‍പ്പെടുത്തിയൊരുക്കുന്ന ഒന്നാണ്. ബിപാഷ ബസു, മല്ലിക ശെരാവത്ത്, ഇഷാ ഗോപികര്‍, അമൃത അറോറ തുടങ്ങിയ നടിമാരെ പോലെ മേനിയഴക് തുറന്നുകാട്ടുന്നതില്‍ അങ്ങനെ പ്രത്യേക സീമകളൊന്നും കല്പിക്കാത്ത അന്തരാമാലിയാണ് ചിത്രത്തിലെ നായിക. അന്തരാമാലിയുടെ ഗ്ലാമര്‍ പ്രദര്‍ശനം തന്നെയായിരിക്കും ചിത്രത്തിന്റെ പ്രധാന പ്രത്യേകത.
അഭിഷേക് ബച്ചനാണ് നാച്ചിലെ നായകന്‍. അഭിഷേക് ബച്ചനും അന്താരാമാലിയും ചേര്‍ന്നുള്ള ഒട്ടേറെ മസാലരംഗങ്ങള്‍ നാച്ചില്‍ സംവിധായക ജോഡി ഒരുക്കുന്നുണ്ട്. തന്റെ ആദ്യചിത്രമായ രംഗീലക്ക് ശേഷം ഗ്ലാമര്‍ പ്രദര്‍ശനത്തിന് പ്രാധാന്യം നല്‍കുന്ന മറ്റൊരു ചിത്രം രാംഗോപാല്‍ വര്‍മ ഒരുക്കുന്നത് ഇപ്പോഴാണ്.
കിടപ്പറ രംഗങ്ങള്‍ക്ക് വേണ്ടതെല്ലാമുള്ള പ്രമേയമാണ് ചിത്രത്തിന്റേത്. ഒരു പത്രത്തിന്റെ എഡിറ്ററായ യുവാവ് ഭാര്യയോടൊപ്പം ഒരു വീട്ടില്‍ താമസിക്കാനെത്തുന്നു. അയല്‍വക്കത്തെ വീട്ടില്‍ താമസിക്കുന്ന കുടുംബിനിയായ സ്ത്രീയുമായി ഇയാള്‍ അടുക്കുന്നു. ക്രമേണ തന്റെ ഭാര്യയും തന്റെ കാമുകിയുടെ ഭര്‍ത്താവും തമ്മില്‍ പ്രേമത്തിലാണെന്ന് ഇയാള്‍ അറിയുന്നു.
പ്രശസ്ത ചൈനീസ് സംവിധായകനായ വോംഗ് കര്‍വായിയുടെ ഇന്‍ മൂഡ് ഫോര്‍ ലവ് എന്ന ചിത്രത്തിന്റെ പ്രമേയം കടംകൊണ്ടാണ് നാച്ച് ഒരുക്കുന്നത്.


Click it and Unblock the Notifications