നയന്‍താര ബോളിവുഡിലേക്ക്!

By Staff

നയന്‍താര ബോളിവുഡിലേക്ക്!

മലയാളത്തില്‍ നിന്നും നയന്‍താര തമിഴകത്തെത്തിയത് അവിടെ നടിമാരുടെ ഒന്നാം നിരയില്‍ ഇടമുറപ്പിക്കാനായിരുന്നു. രജനീകാന്ത് ചിത്രം ചന്ദ്രമുഖിയിലൂടെയും ചിത്രീകരണം തുടങ്ങാനിരിക്കുന്ന കമലഹാസന്‍ ചിത്രത്തിലൂടെയും സൂപ്പര്‍താര നായികയായി പേരെടുത്ത നയന്‍താരക്ക് തമിഴില്‍ തിരക്കേറെയാണ്.

മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച നയന്‍താര ഇപ്പോള്‍ മലയാളത്തിനോട് ഏതാണ്ട് വിട പറഞ്ഞ മട്ടാണ്. ജയറാമിന്റെയും മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും നായികയായി അഭിനയിച്ച നയന്‍താര പുതിയ മലയാളചിത്രങ്ങള്‍ക്കൊന്നും ഡേറ്റ് നല്‍കിയിട്ടില്ല. തമിഴിലെ തിരക്കുകള്‍ക്കിടയില്‍ തസ്കരവീരന്‍, രാപ്പകല്‍ എന്നീ മമ്മൂട്ടി ചിത്രങ്ങളില്‍ അഭിനയിക്കാന്‍ സമയം കണ്ടെത്തിയെങ്കിലും മലയാളത്തിലെ പുതിയ ചിത്രങ്ങള്‍ക്കൊന്നും നയന്‍താര കരാറായാട്ടില്ല. അന്യഭാഷയിലെ തിരക്കിനിടയില്‍ മലയാളത്തെ മറക്കുന്ന നയന്‍താരയെ ഇനി തമിഴിനും നഷ്ടമാവുമോ? നയന്‍താരക്ക് വരുന്ന പുതിയ ഓഫറുകളാണ് ഈ ചോദ്യമുയര്‍ത്തുന്നത്. തമിഴിലെ താരറാണിയായി മാറിയ മലയാളത്തിന്റെ ഈ സുന്ദരി ഇപ്പോള്‍ ബോളിവുഡിലേക്കും കടക്കുകയാണ്!

ഹിന്ദിയിലെ പ്രമുഖ സംവിധായകനായ രാജ്കുമാര്‍ സന്തോഷിയാണ് നയന്‍താരയെ ബോളിവുഡിലേക്ക് ക്ഷണിച്ചിരിക്കുന്നത്. കാക്കി, ദി ലെജന്റ് ഒഫ് ഭഗത്സിംഗ്, പുകാര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ഹിന്ദിയിലെ പ്രഗത്ഭസംവിധായകനായി പേരെടുത്ത രാജ്കുമാര്‍ സന്തോഷിയുടെ പുതിയ ചിത്രത്തിലേക്കാണ് നയന്‍താരക്ക് ഓഫര്‍ വന്നിരിക്കുന്നത്.

തമിഴില്‍ രജനീകാന്തിന്റെയും കമലഹാസന്റെയും നായികയാവുന്ന നയന്‍താരക്ക് ഹിന്ദിയിലും സൂപ്പര്‍താരങ്ങളുടെ നായികയാവാനാണ് ക്ഷണം ലഭിച്ചിരിക്കുന്നത്. രാജ്കുമാര്‍ സന്തോഷിയുടെ ചിത്രത്തില്‍ നായകനാവുന്നത് സല്‍മാന്‍ഖാനോ ഋത്വിക് റോഷനോ ആയിരിക്കും. ബോളിവുഡിലേക്കുള്ള ക്ഷണം നയന്‍താര രണ്ടു കൈയും നീട്ടി സ്വീകരിച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ..

കരിയര്‍ ഗ്രാഫില്‍ സമാനതയില്ലാത്ത വളര്‍ച്ചയിലൂടെ താരമൂല്യത്തിന്റെ ഉന്നതിയിലെത്തിനില്‍ക്കുന്ന നയന്‍താരക്ക് ഹിന്ദിയില്‍ തിളങ്ങാനാവുമോ? കാരണം ദക്ഷിണേന്ത്യയില്‍ നിന്നുള്ള വളരെ വിരളം താരങ്ങള്‍ക്കു മാത്രമേ ബോളിവുഡില്‍ തിളങ്ങാനായിട്ടുള്ളൂ. നടിമാരുടെ കാര്യത്തിലാണെങ്കില്‍ ഹിന്ദിയില്‍ പരാജയപ്പെട്ട നടിമാരാണ് തെന്നിന്ത്യന്‍ സിനിമയില്‍ വിജയം കൈവരിച്ചത്. നഗ്മ, സിമ്രാന്‍ തുടങ്ങിയ നടിമാര്‍ ഹിന്ദിയില്‍ സ്ഥാനമുറപ്പിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് തമിഴിലെത്തിയത്. തമിഴില്‍ നിന്നും ഹിന്ദിയിലെത്തിയ രംഭയെ പോലുള്ള നടികള്‍ക്ക് ഏതാനും ചിത്രങ്ങള്‍ കൊണ്ടുതന്നെ ബോളിവുഡ് വിടേണ്ടിവന്നു.

ഇതിനൊരു അപവാദമാകാന്‍ നയന്‍താരക്ക് കഴിയുമോ? മലയാളത്തോട് ഏതാണ്ട് വിട പറഞ്ഞ കഴിഞ്ഞ ഈ നടിയെ ഇനി തമിഴിനും നഷ്ടമാവുമോ? ഗ്ലാമര്‍ പ്രദര്‍ശനത്തിന്റെ കാര്യത്തില്‍ നിബന്ധനകളൊന്നുമില്ലാത്ത നയന്‍താരക്ക് ഹിന്ദിയില്‍ എത്രത്തോളം മുന്നോട്ടുപോകാനാവുമെന്നതാണ് ഇനിയുള്ള ചോദ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X