»   » തടി കുറച്ച് ഐശ്വര്യ വീണ്ടും വരുന്നു

തടി കുറച്ച് ഐശ്വര്യ വീണ്ടും വരുന്നു

Posted By:
Subscribe to Filmibeat Malayalam
Aishwarya Rai
ഗര്‍ഭാലസ്യം വിട്ടൊഴിഞ്ഞ് മുന്‍ലോക സുന്ദരി ഐശ്വര്യ റായി വീണ്ടും ക്യാമറയുടെ മുന്നിലേക്ക്. വീണ്ടും വെള്ളിത്തിരയിലെത്താനുള്ള ശ്രമങ്ങള്‍ക്ക് ആഷ് ശ്രമങ്ങള്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

സഞ്ജയ് ലീല ബെന്‍സാലിയുടെ പുതിയ ചിത്രത്തില്‍ ഐശ്വര്യയാണ് നായിക. ഐശ്വര്യയെ മുന്നില്‍ക്കണ്ടെഴുതിയതായിരുന്നു ചിത്രത്തിന്റെ തിരക്കഥ. അതുകൊണ്ടു തന്നെ ഐശ്വര്യയെ തന്നെ നായികയായി ലഭിക്കാനായിരുന്നു ബന്‍സാലിയുടെ കാത്തിരുന്നത്. ഒരു വര്‍ഷം മുമ്പേ അനൗണ്‍സ് ചെയ്ത സിനിമയ്ക്കിതുവരെ പേരിട്ടിട്ടില്ല.രാജ് കുമാര്‍ സന്തോഷിയുടെ 'ലേഡീസ് ആന്റ് ജെന്റില്‍മാന്‍ എന്ന ചിത്രത്തില്‍ ജീവിതത്തിലും നായകനായ ജൂനിയര്‍ ബച്ചനൊപ്പമാവും ഐശ്വര്യ പ്രത്യക്ഷപ്പെടുക.

പ്രസവശേഷം സൗന്ദര്യവും ശരീരവടിവുകളും നിലനിര്‍ത്തുന്നതിനുള്ള വ്യായാമങ്ങള്‍ ഐശ്വര്യ ചിട്ടയോടെ ഇതിനകം തന്നെ തുടങ്ങിയെന്നാണ് അറിയുന്നത്. ഇതിനായി പേഴ്‌സനല്‍ ട്രെയിനറുടെ സഹായം നടി തേടിയിട്ടുണ്ടെന്ന് ബച്ചന്‍ കുടുംബത്തോട് അടുത്തവൃത്തങ്ങള്‍ പറയുന്നു.

സന്തോഷിയുടെ ചിത്രത്തില്‍ കൂടുതല്‍ മെലിഞ്ഞ ആഷിനെ ആവശ്യമുള്ളതിനാല്‍ തന്നെ ആദ്യം പങ്കെടുക്കുക ബന്‍സാലിയുടെ ചിത്രത്തിലാണെന്നാണ് സൂചന. ഈ സിനിമ അടുത്തവര്‍ഷം പകുതിയോടെ ആരംഭിയ്ക്കുമെന്നും അറിയുന്നു.

English summary
Aishwarya Rai Bachchan will soon be back to acting post delivery and has apparently already begun the process of getting back in shape. Aishwarya will soon be seen in Rajkumar Santoshi's film titled Ladies and Gentlemen and Sanjay Leela Bhansali's film.,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam