»   » അനുഷ്‌ക അക്ഷയുടെ മുഖത്ത് തുപ്പി!!

അനുഷ്‌ക അക്ഷയുടെ മുഖത്ത് തുപ്പി!!

Posted By:
Subscribe to Filmibeat Malayalam
Akshay Kumar
സിനിമാ ചിത്രീകരണങ്ങള്‍ക്കിട്ടെ നടക്കുന്ന പല സംഭവങ്ങളും പുറത്തുവരാറുണ്ട്. നടിമാരും നടന്മാരുമൊക്കെ പിണങ്ങിപ്പോകുന്നത്.

അടിയ്ക്കുന്ന ഷോട്ടുകളും മറ്റും എടുക്കുമ്പോള്‍ നായകന്‍ നായികയെ യഥാര്‍ത്ഥത്തില്‍ തല്ലിപ്പോകുന്നതും തുടങ്ങി ഒട്ടേറെ രസകരമായ സംഭവങ്ങള്‍ കേട്ടിരിക്കുന്നു.

അക്ഷയ് കുമാര്‍ നായകനാകുന്ന പട്യാല ഹൗസ് എന്ന ചിത്രീകരണത്തിനിടെ കഴിഞ്ഞ ദിവസം ഒരു സംഭവമുണ്ടായി. ചിത്രത്തിലെ നായിക അനുഷ്‌ക ശര്‍മ്മ അക്ഷയുടെ മുഖത്ത് തുപ്പി.

ചിത്രത്തിലെ ഒരു ഡയലോഗ് പറയുന്നതിനിടെയാണ് അനുഷ്‌കയ്ക്ക് അബദ്ധം പറ്റിയത്. ഡയലോഗിനിടെ തൂങ്ക് എന്ന വാക്ക് ഉച്ചരിച്ചപ്പോള്‍ അനുഷ്‌കയുടെ വായില്‍ നിന്നും തുപ്പല്‍ തെറിച്ച് അക്ഷയുടെ മുഖത്ത് വീണു.

അനുഷ്‌കയുള്‍പ്പെടെ എല്ലാവരും സ്തബ്ധരായി. എന്നാല്‍ അക്ഷയ് കുമാര്‍ ഒന്നും സംഭവിക്കാത്തമട്ടില്‍ കൈകൊണ്ട് തുപ്പല്‍ തുടച്ചുകളഞ്ഞ് സീന്‍ റീടേക് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നുവത്രേ. സഹതാരങ്ങളോട് വളരെ നല്ല പെരുമാറ്റത്തിന് പ്രശസ്തനാണ് അക്ഷയ്കുമാര്‍.

English summary
While shooting for a scene for their upcoming film Patiala House, Anushka had to say the word 'thoonk' as the part of the dialogue, but the actress ended up spitting on the face of his co-star Akshay.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam