വിവാഹജീവിതം അസാധാരണ അനുഭവമാണെന്ന്‌ ഐശ്വര്യ

By Super

ഐശ്വര്യ ഗര്‍ഭിണിയാണോ? ഇത്‌ അന്വേഷിക്കുന്ന തിരിക്കിലാണ്‌ ഇപ്പോള്‍ ബോളിവുഡിലെ ഗോസിപ്പ്‌ കൂട്ടം. ഗര്‍ഭിണിയാണെന്ന്‌ ഒരു പക്ഷം പറയുമ്പോള്‍ മറുപക്ഷത്തിന്‌ അതങ്ങോട്ട്‌ സ്ഥിരീകരിക്കാന്‍ കഴിയുന്നില്ല.

ഈയിടെ നടന്ന ഒരു ഫാഷന്‍ ഷോയില്‍ പങ്കെടുക്കാനെത്തിയ ഐശ്വര്യയുടെ ഇടുപ്പിന്റെ അസാധാരണമായ വലുപ്പമാണത്രേ ഐശ്വര്യയണിഞ്ഞ വസ്‌ത്രത്തേക്കാള്‍കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്‌. ഇതുകണ്ടവരാണത്രേ ഐശ്വര്യ ഗര്‍ഭിണിയാണെന്ന്‌ പറയുന്നത്‌. എന്തായാലും ഐശ്വര്യയുടെ മുഖത്തിനും ശരീരത്തിനും പഴയതിലേറെ തിളക്കവും മിനുപ്പും വന്നിട്ടുണ്ടത്രേ. ഇതൊക്കെക്കൂടി ഗോസിപ്പുകാരെ ആകെ ആശയക്കുഴപ്പിത്തിലാക്കിയിരിക്കുകയാണ്‌.

ചടങ്ങില്‍ വച്ച്‌ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടെ തന്നെക്കുറിച്ചും തന്റെ കുടുംബത്തെക്കുറിച്ചും ആടിസ്ഥാനമില്ലാത്ത വാര്‍ത്തകള്‍ പടച്ചുവിടുന്നതിനെ ഐശ്വര്യ വിമര്‍ശിച്ചിട്ടുണ്ട്‌. എന്നെക്കുറിച്ച്‌ ഗോസിപ്പുകള്‍ പടയ്‌ക്കരുത്‌. അതെന്റെ ജീവിതം ദുസ്സഹമാക്കുന്നു, യാഥാര്‍ത്ഥ്യങ്ങള്‍ മാത്രം എഴുതാന്‍ ശ്രമിക്കൂ- ആഷ്‌ പറഞ്ഞു.

ബച്ചന്‍കുടുംബത്തിന്റെ കൂടപ്പിറപ്പുപോലെയാണ്‌ ഗോസിപ്പുകള്‍. എപ്പോഴും എന്തെങ്കിലുമൊക്കെയായി പിന്നാലെയുണ്ടാകും. ഇതിനെതിരെയാണ്‌ ആഷ്‌ പ്രതികരിച്ചത്‌. അമ്മയാകാന്‍ ഒരുങ്ങുന്നതിനെക്കുറിച്ച്‌ ഒന്നും പറഞ്ഞില്ലെങ്കിലും താന്‍ വളരെ സന്തോഷവതിയാണെന്ന്‌ ഐശ്വര്യ പറഞ്ഞിട്ടുണ്ട്‌.

വിവാഹജീവിതം വളരെ നല്ല ഒരു അനുഭവമാണെന്ന്‌ താനത്‌ ആസ്വദിച്ചുകൊണ്ടിരിക്കുകയാണെന്നും താരം പറയുന്നു. വിവാഹത്തോടെ ശരിയ്‌ക്കും ആഷ്‌ ഒരു തത്വശാസ്‌ത്ര വിദഗ്‌ധയെപ്പോലെ സംസാരിക്കുകയാണെന്നാണ്‌ എല്ലാവരും പറയുന്നത്‌. വിവാഹജീവിത്തിന്റെ ഗുണങ്ങള്‍ പറഞ്ഞപ്പോള്‍ അത്‌ അനുഭവിക്കേണ്ടത്‌ തന്നെയാണെന്നും സുന്ദരി പറഞ്ഞിട്ടുണ്ടത്രേ.

Read more about: aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X