ഭൂമിയിലെ താരം വീണ്ടും വിസ്‌മയിപ്പിക്കുന്നു
മുംബൈ: ദര്‍ശീല്‍ സഫാരിയെ അറിയില്ലേ? താരെ സമീന്‍ പറിലെ വികൃതി പയ്യന്‍. ആദ്യം ചിരിപ്പിയ്‌ക്കുകയും പിന്നെ നമ്മെ കരയിപ്പിയ്‌ക്കുകയും ചെയ്‌ത ദര്‍ശീലിനെ ഇന്ത്യന്‍ പ്രേക്ഷകര്‍ ഇരും കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.
ചിത്രത്തില്‍ അമീറിനെ പോലും നിക്ഷ്‌പ്രഭമാക്കിക്കളഞ്ഞ ദര്‍ശീല്‍ പുതിയൊരു ചരിത്രം കൂടി സൃഷ്ടിയ്‌ക്കുകയാണ്.
53 വര്‍ഷത്തെ ഫിലിം ഫെയര്‍ അവാര്‍ഡ് ചരിത്രത്തില്‍ ആദ്യമായി ഒരു ബാലതാരം ഏറ്റവും നല്ല നടനുള്ള അവര്‍ഡിന് പരിഗണിച്ചവരുടെ പട്ടികയില്‍ കയറിക്കൂടിയാണ് ദാരാശീല്‍ ചരത്രമെഴുതിയിരിക്കുന്നത്.
ദാരായ്‌ക്കൊപ്പം പട്ടികയിലുള്ളത് നിസാരക്കാരല്ല, ബോളിവുഡിലെ രാജാക്കന്മാരായ ഷാരൂഖ് ഖാന്‍, അഭിഷേക് ബച്ചന്‍, അക്ഷയ് കുമാര്‍, ഷഹിദ് കപൂര്‍ എന്നിവരൊടൊപ്പമാണ് ദര്‍ശീലും സ്ഥാനം പിടിച്ചിട്ടുള്ളത്.
നേരത്തെ നടന്ന 14 ാമത് സ്റ്റാര്‍ സ്‌ക്രീന്‍ അവാര്‍ഡില്‍ ദര്‍ശീലിനെ കടത്തി വെട്ടി ഛക് ദേ യിലെ അഭിനയിത്തിലൂടെ ഷാറൂഖ് ഏറ്റവും നല്ല നടനുള്ള അവാര്‍ഡ് നേടിയിരുന്നു.
ഫിലിം ഫെയര്‍ അവാര്‍ഡിലൂടെ ഇരുവരും വീണ്ടും നേര്‍ക്കുനേര്‍ കണ്ടു മുട്ടുന്പോള്‍ കിങ് ഖാനെ ദര്‍ശീല്‍ കടത്തി വെട്ടുമോയെന്ന് ഉറ്റു നോക്കുകയാണ് ബോളിവുഡ്.


Click it and Unblock the Notifications