»   » 3 മിനിറ്റിന് 4കോടി; ദീപിക വേണ്ടെന്നുവച്ചു

3 മിനിറ്റിന് 4കോടി; ദീപിക വേണ്ടെന്നുവച്ചു

Posted By:
Subscribe to Filmibeat Malayalam
Deepika
സിനിമയ്ക്ക് പുറത്ത് പരസ്യങ്ങള്‍, ഉത്ഘാടനച്ചടങ്ങുകള്‍ തുടങ്ങി പലവഴികളിലൂടെ കാശുണ്ടാക്കുന്നവരാണ് പല ചലച്ചിത്ര താരങ്ങളും. ചിലര്‍ സ്വകാര്യ വ്യക്തികളുടെ കല്യാണം പോലുള്ള ചടങ്ങുകള്‍ക്ക് പോലും നൃത്തം ചെയ്തും വെറുതെ ചെന്നുനിന്നും കാശുവാരാറുണ്ട്.

പൊതുവേ ബോളിവുഡില്‍ ഇത്തരം പരിപാടികള്‍ കൂടുതലാണ്. പല പ്രമുഖ താരങ്ങളും ഇങ്ങനെയുള്ള ഏര്‍പ്പാടുകള്‍ക്ക് പോകാറുമുണ്ട്. ഇങ്ങനെയൊരു ചടങ്ങിന് നാലുകോടി രൂപ നല്‍കാമെന്ന് പറഞ്ഞാല്‍ ഏതെങ്കിലും താരങ്ങള്‍ അത് വേണ്ടെന്നുവയ്ക്കുമോ.

ചെയ്യും ദീപിക പദുകോണ്‍ അത് ചെയ്യും, ചെയ്യുമെന്നല്ല ചെയ്തു‍, പറഞ്ഞാല്‍ ആരാധകര്‍ക്ക് വിശ്വാസമാകില്ല, പക്ഷേ സംഗതി സത്യമാണ്. മൂന്ന് മിനിറ്റ് നൃത്തം ചെയ്യാന്‍ നാലുകോടി രൂപ അതായിരുന്നു ദീപികയ്ക്ക് ലഭിച്ച ഓഫര്‍. ലണ്ടനിലെ പഞ്ചാബി കുടുംബമാണ് ദീപികയെ നാലുകോടിയ്ക്ക് മൂന്നുമിനിറ്റുനേരത്തേയ്ക്ക് സ്വന്താമാക്കാന്‍ ആഗ്രഹിച്ചത്.

ദീപികയുടെ ജനപ്രിയ ഐറ്റം നമ്പര്‍ ദം മാരോ ദം പ്രകടനം കാഴ്ചവയ്്ക്കുക അതായിരുന്നു പഞ്ചാബി കുടുംബത്തിന്റെ ആവശ്യം. ഇവരുടെ കുടുംബപരിപാടിയ്ക്കുവേണ്ടിയാണ് ദീപികയുടെ നൃത്തം ബുക്ക് ചെയ്യാനിരുന്നത്. ദം മാരോ ദമ്മിലെപോലെ അതേ രീതിയില്‍ വസ്ത്രങ്ങള്‍ ധരിച്ചാവണം നൃത്തമെന്നും പഞ്ചാബി കുടുംബം ആവശ്യപ്പെട്ടിരുന്നുവത്രേ.

എന്തായാലും സ്വകാര്യ ചടങ്ങില്‍ നൃത്തം ചെയ്യില്ല എന്ന തീരുമാനത്തില്‍ നിന്നും ഒരിഞ്ചും മാറാന്‍ ദീപിക തയ്യാറായില്ല, എത്ര കോടി നല്‍കിയാലും താനിതിന് തയ്യാറല്ലെന്നായിരുന്നുവത്രേ തന്നെ സമീപിച്ചവര്‍ക്ക് ദീപിക നല്‍കിയ മറുപടി. ഇപ്പോള്‍ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ദീപിക ലണ്ടനിലാണ് ഉള്ളത്.

English summary
Bollywood beauty Deepika Padukone has turned down Rs 4 crore for a private dance in London. The offer was to perform her Dum Maaro Dum item number for a wealthy Punjabi family at an upscale club.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam