കടുവകളെ കേന്ദ്രമാക്കി ജോണ്‍ ചിത്രമെടുക്കുന്നു
വിനോദത്തിനായി മൃഗങ്ങളെ വേട്ടയാടുന്ന ബോളിവുഡ് താരങ്ങള്‍ക്കിടയില്‍ വ്യത്യസ്‌തനെന്ന് പേരെടുത്ത ജോണ്‍ എബ്രഹാം കടുവകളെ കേന്ദ്രമാക്കി പുതിയ ചിത്രമൊരുക്കുന്നു.
പരിസ്ഥിതിയ്‌ക്കു വേണ്ടി പോരാടുന്നവര്‍ക്കുള്ള ഇക്കോ വാരിയര്‍ പുരസ്‌കാരം സ്വീകരിയ്‌ക്കുന്നതിനിടയിലാണ് ജോണ്‍ തന്റെ പുതിയ പദ്ധതി പ്രഖ്യാപിച്ചത്.
പ്രശസ്‌ത പരിസ്ഥിതി പ്രവര്‍ത്തകനും ചലച്ചിത്രകാരനുമായ മൈക്ക് പാണ്ഡെയുമായി ചേര്‍ന്ന് കടുവകളെ കുറിച്ചുള്ള ചിത്രം താന്‍ നിര്‍മിയ്‌ക്കുമെന്നായിരുന്നു ജോണിന്റെ പ്രഖ്യാപനം.
ഒരു കടുവയും അതിന്റെ മൂന്ന് കുട്ടികളും കേന്ദ്ര കഥാപാത്രങ്ങളായി വരുന്ന ചിത്രം ജോണ്‍ എബ്രഹാം എന്റര്‍ടൈന്‍മെന്റ് എന്ന ബാനറിലായിരിക്കും നിര്‍മിയ്‌ക്കുക.
ചുരുങ്ങിയത് അഞ്ച് വര്‍ഷമെങ്കിലും ഈ പദ്ധതിയ്‌ക്ക് വേണ്ടി വരുമെന്ന് പാണ്ഡെ പറഞ്ഞു. മഹാരാഷ്ട്രയില്‍ ആനഗ്രാമം സ്ഥാപിയ്‌ക്കാന്‍ ജോണ്‍ നടത്തിയ ശ്രമങ്ങളാണ് ഇക്കോ വാരിയര്‍ പുരസ്‌ക്കാരം അദ്ദേഹത്തിന് നേടിക്കൊടുത്തത്.


Click it and Unblock the Notifications