കഥ പറയുമ്പോള്‍ തമിഴും കടന്ന്‌ ഹിന്ദിയില്‍

By Super

മലയാളത്തില്‍ വിജയം നേടിയ ശ്രീനിവാസന്‍ ചിത്രം കഥ പറയുമ്പോള്‍ തമിഴിന്‌ പിന്നാലെ ഹിന്ദിയിലും ഇറങ്ങുന്നു. ഷാരൂഖ്‌ ഖാനെ നായകനാക്കി പ്രയദര്‍ശനാണ്‌ ഹിന്ദിയില്‍ ചിത്രം സംവിധാനം ചെയ്യുന്നത്‌.

മലയളാത്തില്‍ മമ്മൂട്ടിയുംതമിഴില്‍രജനീകാന്തും കൈകാര്യം ചെയ്യുന്ന വേഷമാണ്‌ ഹിന്ദിയില്‍ ഷാരൂഖ്‌ ചെയ്യുക. ഷാരൂഖിന്റെ നിര്‍മ്മാണ കമ്പനിയായ റെഡ്‌ ചില്ലീസ്‌ എന്റര്‍ടെയിന്‍മെന്റാണ്‌ ചിത്രം നിര്‍മ്മിക്കുന്നത്‌.

ചിത്രത്തിന്റെ ചിത്രീകരണം ജൂലൈമാസത്തോടെ ആരംഭിക്കുമെന്നും ക്രിസ്‌തുമസിന്‌ പ്രദര്‍ശനത്തിനെത്തുമെന്നുമാണ്‌ സൂചന. അങ്ങനെയാണെങ്കില്‍ തമിഴ്‌ പതിപ്പിന്‌ പിന്നാലെയായിരിക്കും ഹിന്ദിയിലെ കഥ പറയുമ്പോള്‍ പ്രദര്‍ശനത്തിനെത്തുക.

മലയാളത്തിലെയും തമിഴിലിലെയും സൂപ്പര്‍ സ്റ്റാറുകള്‍ അവതരിപ്പിച്ച വേഷത്തെക്കുറിച്ച്‌ അറിഞ്ഞ്‌ ഷാരൂഖ്‌ തന്നെയാണത്രേ പ്രിയനോട്‌ ചിത്രമെടുക്കാന്‍ ആവശ്യപ്പെട്ടത്‌.

മലയാളചിത്രത്തില്‍ ശ്രീനിവാസന്റെ വേഷം ചെയ്യാന്‍ ഇന്‍ഫാന്‍ ഖാനെയാണ്‌ പ്രിയന്‍ സമീപിക്കുകയെന്നാണ്‌ കരുതുന്നത്‌. തമിഴില്‍ പശുപതിയാണ്‌ ഈ വേഷം ചെയ്യുന്നത്‌.

ലഭ്യമായ വിവരങ്ങളനുസരിച്ച്‌ മലയാള ചിത്രത്തില്‍ നിന്നും കാര്യമായ വ്യത്യാസങ്ങള്‍ വരുത്താതെയായിരിക്കും ഹിന്ദിപതിപ്പ്‌ തയ്യാറാവുക. എന്നാല്‍ തമിഴില്‍ ഇത്‌ ഒരു രജനിച്ചിത്രമായതുകൊണ്ടുതന്നെ കാര്യമായ വ്യത്യാസങ്ങള്‍ വരുത്തിയിട്ടുണ്ട്‌.

വന്‍ വിജയങ്ങളായ പല മലയാള ചിത്രങ്ങളും ഹിന്ദിയിലെടുത്ത്‌ വിജയം കൈവരിച്ച സംവിധായകനാണ്‌ പ്രിയന്‍. മലയാളത്തിലെ കഥകളില്‍ നിന്നും വലിയ വ്യത്യാസങ്ങള്‍ കൂടാതെ പലപ്പോഴും മൂലകഥയോട്‌ നീതിപുലര്‍ത്തിക്കൊണ്ടുതന്നെയാണ്‌ പ്രിയന്‍ എല്ലാ ചിത്രങ്ങളും സംവിധാനം ചെയ്‌തത്‌.

Read more about: priyadarshan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X