മനീഷ 80കാരിയുടെ വേഷമണിയുന്നു
ഒരു കാലത്ത് ബോളിവുഡിലെ താരറാണിപ്പട്ടം ചൂടിയിരുന്ന നേപ്പാളി സുന്ദരി മനീഷ കൊയ്‌രാള മുത്തശ്ശിയുടെ വേഷമണിയുന്നു. പ്രമുഖ സംവിധായകന്‍ ജാനു ബറുവയുടെ പുതിയ ചിത്രത്തിലാണ് മനീഷ എണ്‍പതുകാരിയായ മുത്തശ്ശിയുടെ വേഷം കെട്ടുന്നത്.
ചിത്രത്തില്‍ മനീഷ മുപ്പതുകാരിയുടെ വേഷത്തിലും പ്രത്യക്ഷപ്പെടും. ഒരേചിത്രത്തില്‍ രണ്ടുവ്യത്യസ്‌ത വേഷങ്ങള്‍ ചെയ്യുകയെന്നത് വെല്ലുവിളിതന്നെയാണെന്നാണ് ഇതിനെക്കുറിച്ച് മനീഷ പറയുന്നത്.
ബറുവയെപ്പോലൊരു സംവിധായകന്‍ അദ്ദേഹത്തിന്റെ ചിത്രത്തില്‍ ഇരട്ടവേഷം ചെയ്യാന്‍ എന്നെ ക്ഷണിച്ചത് ഒരു ബഹുമതിയായിട്ടാണ് ഞാന്‍ കരുതുന്നത്. അദ്ദേഹത്തിന്റെ 'മേനെ ഗാന്ധി കോ നഹി മാരാ' എന്ന ചിത്രം എന്നെ ഏറെ ആകര്‍ഷിച്ച ഒന്നാണ്- മനീഷ പറയുന്നു.
മനീഷ രാഷ്ട്രീയത്തിലേയ്‌ക്ക് പ്രവേശിക്കുകയാണെന്ന രീതിയില്‍ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം ശരിയല്ലെന്നും അവര്‍ പറയുന്നു. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ എനിക്കിഷ്ടമാണ്. എന്നാല്‍ പെട്ടെന്നുതന്നെ അത്തരത്തിലൊരു തീരുമാനമുണ്ടാകില്ല- താരം പറഞ്ഞു.
ഷിനയ് അഹൂജ, പ്രീതി സിന്റെ, ധര്‍മ്മേന്ദ്ര തുടങ്ങിയവര്‍ അഭിനയിക്കുന്ന 'ഫല്‍ഫല്‍' എന്ന ചിത്രത്തിന്റെ ജോലികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ഉടന്‍ ബറുവ പുതിയ ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും.


Click it and Unblock the Notifications