»   » അനന്യയ്‌ക്കൊപ്പം അഭിനയിക്കുന്നില്ല: മാധവന്‍

അനന്യയ്‌ക്കൊപ്പം അഭിനയിക്കുന്നില്ല: മാധവന്‍

Posted By:
Subscribe to Filmibeat Malayalam
Madhavan
മലയാളി താരം അനന്യ തന്റെ നായികയായി അഭിനയിക്കുന്നുവെന്ന വാര്‍ത്തകള്‍ നടന്‍ മാധവന്‍ നിഷേധിച്ചു.

ബോളിവുഡ് സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മയുടെ അസിസ്റ്റന്റായ എ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മാധവന്റെ നായികയായി അനന്യ അഭിനയിക്കുമെന്നായിരുന്നു വാര്‍ത്തകള്‍.

അനന്യ തന്നെ വെളിപ്പെടുത്തിയെന്നാണ് വാര്‍ത്ത വന്നിരുന്നത്. എന്നാല്‍ ഇതുകേട്ട മാധവന്‍ ചോദിക്കുന്നത് ആരാണീ അനന്യ, ആരാണീ എ മേനോന്‍ എന്നൊക്കെയാണ്. ഇവരെയൊന്നും തനിക്ക് അറിയുകപോലുമില്ലെന്നാണ് മാഡി പറഞ്ഞിരിക്കുന്നത്.

രാംഗോപാല്‍ വര്‍മ്മയുടെ അസ്റ്റിസ്റ്റന്റ് ന്നെ പേരില്‍ തന്നെയാരും കാണുകയോ ചിത്രത്തിലേയ്ക്ക കരാര്‍ ചെയ്യുകയോ ചെയ്തിട്ടില്ലെന്നാണ് മാധവന്‍ പറയുന്നത്. ഇത് ആരോ ഉണ്ടാക്കിയ സാങ്കല്‍പിക കഥയാണെന്നാണ് മാധവന്റെ പക്ഷം.

താന്‍ ഇപ്പോള്‍ രണ്ട് ഹിന്ദിച്ചിത്രങ്ങളാണ് ചെയ്യാന്‍ പോകുന്നതെന്നും അതിനെക്കുറിച്ച് കരാര്‍ ഒപ്പിട്ടശേഷം മാത്രമേ പറയാന്‍ കഴിയുകയുള്ളുവെന്നും താരം വ്യക്തമാക്കി. ലിംഗുസ്വാമി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമായ വേട്ടൈ ആണ് മാധവന്‍ ഉടന്‍ അഭിനയിക്കാന്‍ പോകുന്ന ചിത്രം. ഇതിന്റെ ഷൂട്ടിങ് അടുത്തുതന്നെ ചെന്നൈയില്‍ തുടങ്ങുമെന്നും മാധവന്‍ പറഞ്ഞു.

English summary
Tamil-Hindi actor Madhavan has denied reports that he would soon begin a Bollywood project opposite upcoming Malayalam-Tamil actress Ananya under the direction of Ram Gopal Varma's former assistant A. Menon.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam