»   » ഷാരൂഖ്‌ ഇനി ദാതുക്‌ ഷാരൂഖ്‌ ഖാന്‍

ഷാരൂഖ്‌ ഇനി ദാതുക്‌ ഷാരൂഖ്‌ ഖാന്‍

Subscribe to Filmibeat Malayalam
Shah Rukh Khan
ബോളിവുഡ്‌ സൂപ്പര്‍താരം ഷാരൂഖ്‌ ഖാന്‌ മലേഷ്യന്‍ സര്‍ക്കാറിന്റെ ദാതുക്‌ പുരസ്‌കാരം. പ്രഭു പദവിയ്‌ക്ക്‌ തുല്യമായ ഈ ബഹുമതി നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ്‌ ഷാരൂഖ്‌.

ശനിയാഴ്‌ച തെക്കന്‍ മലാക്ക ഗവര്‍ണറില്‍ നിന്നും ഷാരൂഖ്‌ പുരസ്‌കാരം ഏറ്റുവാങ്ങി. ഇനി ഷാരൂഖ്‌ മലേഷ്യയില്‍ ദാതുക്‌ ഷാരൂഖ്‌ ഖാന്‍ എന്നായിരിക്കും അറിയപ്പെടുക.

പരമ്പരാഗത വസ്‌ത്രമായ ബാജുമെലയുമണിഞ്ഞാണ്‌ ഷാരൂഖ്‌ ചടങ്ങിനെത്തിയത്‌. മലേഷ്യയിലെ ഉന്നത ബഹുമതിയായ ദാതുക്‌ ബ്രിട്ടീഷ്‌ നൈറ്റ്‌ഹുഡിന്‌ തുല്യമായിട്ടാണ്‌ പരിഗണിക്കപ്പെടുന്നത്‌.

ഷാരൂഖ്‌ ച്‌ത്രങ്ങളുടെ ചിത്രീകരണം വഴി മലാക്ക സംസ്ഥനത്തിന്റെ ടൂറിസം രംഗത്തുണ്ടായ വളര്‍ച്ചയാണ്‌ അവാര്‍ഡിന്‌ താരത്തെ തിരഞ്ഞെടുക്കാന്‍ കാരണം. മാസങ്ങള്‍ക്ക്‌ മുമ്പ്‌ മലാക്കയ്‌ക്ക്‌ യുനെസ്‌കോയുടെ ഹെറിറ്റേജ്‌ നഗരമെന്ന പദവി ലഭിച്ചിരുന്നു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam