»   » സംവിധായകനെ ഭീഷണിപ്പെടുത്തിയ നടി പായലിനെതിരെ കേസ്

സംവിധായകനെ ഭീഷണിപ്പെടുത്തിയ നടി പായലിനെതിരെ കേസ്

Posted By:
Subscribe to Filmibeat Malayalam
Payal Rohatgi,
സംവിധായകനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പ്രമുഖ നടിയും മോഡലുമായ പായല്‍ രഹ്‌തോഗിയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. സംവിധായകന്‍ സുധീര്‍ മിശ്രയ്ക്കാണ് പായലിന്റെ ഭീഷണി എസ്എംഎസുകള്‍ ലഭിച്ചത്.

സുധീറിന്റെ പരാതിയില്‍ മുംബൈയിലെ വെര്‍സോവ പൊലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. ധാരാവി, ഛമേലി തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് സുധീര്‍. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പായലിന്റെ മൊബൈലില്‍ നിന്നും ഭീഷണി സന്ദേശങ്ങള്‍ വന്നിരുന്നതായാണ് സംവിധായകന്റെ പരാതിയിലുള്ളത്.

നിര്‍മാതാവ് ദിവാകര്‍ ബാനര്‍ജി തന്നോട് അപമര്യാദയായി പെരുമാറിയെന്ന് ഏതാനും ദിവസം മുമ്പ് പായല്‍ ആരോപിച്ചിരുന്നു. എന്നാല്‍ സുധീര്‍ മിശ്ര ആരോപണം നിഷേധിയ്ക്കുകയും ദിവാകറിന് പിന്തുണച്ച് രംഗത്തെത്തുകയും ചെയ്തു.

ഇതില്‍ ക്ഷുഭിതയായാണ് നടി ഭീഷണി സന്ദേശങ്ങള്‍ അയച്ചതെന്നാണ് സംവിധായകന്‍ പറയുന്നത്. അതേ സമയം നടി അയച്ച എസ്എംഎസുകളുടെ ഉള്ളടക്കം വെളിപ്പെടുത്താന്‍ പൊലീസ് തയാറായിട്ടില്ല. എന്നാല്‍ ഭീഷണി സന്ദേശങ്ങള്‍ ഒന്നും അയച്ചിട്ടില്ലെന്ന നിലപാടിലാണ് നടിയോട് അടുത്തവൃത്തങ്ങള്‍. അങ്ങനെ ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചുവെങ്കില്‍ 10-12 ദിവസം വൈകി എന്തിന് പരാതി നല്‍കിയെന്നും അവര്‍ ചോദിയ്ക്കുന്നു.

English summary
Noted filmmaker Sudhir Mishra has lodged a complaint against actress Payal Rohatgi alleging that the model-turned-actress had sent threatening messages to him, police said today

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam