ധൂം 3ല്‍ അമീറിനൊപ്പം പ്രിയങ്ക

ആക്ഷന്‍ റോളുകളില്‍ എപ്പോഴും തിളങ്ങുന്നതാണ് പ്രിയങ്കയെ തിരഞ്ഞെടുക്കാന്‍ നിര്‍മാതാക്കളായ യാഷ് രാജ് ഫിലിംസിനെ പ്രേരിപ്പിയ്ക്കുന്നത്. അമീറിനൊപ്പം പ്രിയങ്ക ഒന്നിയ്ക്കുന്നത് ഒരു പുതുമയാവുമെന്ന കണക്കുക്കൂട്ടലും നിര്‍മാതാവ് ആദിത്യ ചോപ്രയ്ക്കുണ്ട്.
ബോളിവുഡിലെ മറ്റു ഹോട്ട് ഗേള്‍സായ ദീപിക പദുകോണ്‍, കത്രീന കെയ്ഫ് എന്നിവരെയും ധൂം 3ലേക്ക് പരിഗണിയ്ക്കുന്നുണ്ടെങ്കിലും നറുക്ക് പ്രിയങ്കയ്ക്ക് തന്നെ വീഴുമെന്നാണ് കരുതപ്പെടുന്നത്.


Click it and Unblock the Notifications