»   » ഐശ്വര്യ അഭിഷേകിനെ കെട്ടിയതില്‍ സന്തോഷം: സല്‍മാന്‍

ഐശ്വര്യ അഭിഷേകിനെ കെട്ടിയതില്‍ സന്തോഷം: സല്‍മാന്‍

Posted By:
Subscribe to Filmibeat Malayalam
Salman
മുന്‍ കാമുകിയായിരുന്ന ഐശ്വര്യ റായ് അഭിഷേക് ബച്ചനെ വിവാഹം ചെയ്ത് സന്തോഷമായി ജീവിക്കുന്തനില്‍ തനിക്കും സന്തോഷമുണ്ടെന്ന് ബോളിവുഡ് താരം സല്‍മാന്‍ഖാന്‍.

ഐശ്വര്യ അഭിഷേകിനെ വിവാഹം ചെയ്തതില്‍ എനിയ്ക്ക് അതിയായ സന്തോഷമുണ്ട്. അദ്ദേഹം വളരെ നല്ല കുടുംബത്തില്‍ നിന്നുള്ള നല്ലൊരു മനുഷ്യനാണ്. ഐശ്വര്യ സന്തോഷവതിയാണെന്നതാണ് എനിക്ക് ഏറെ സന്തോഷമുണ്ടാക്കുന്ന കാര്യം സല്‍മാന്‍ പറഞ്ഞു.

ഇതുമാത്രമല്ല ഒട്ടേറെ ഗോസിപ്പുകള്‍ക്കും പ്രശ്‌നങ്ങള്‍ക്കുമാണ് കഴിഞ്ഞ ദിവസം ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മസില്‍മാന്‍ മറുപടി നല്‍കിയത്.

കത്രീനയുമായി താന്‍ പിരിഞ്ഞിട്ടില്ലെന്ന് ആവര്‍ത്തിച്ച സല്‍മാന്‍ എന്തിനാണ് മാധ്യമങ്ങള്‍ തന്റെയും കത്രീനയുടെയും സ്വകാര്യ ജീവിതത്തിന് ഇത്ര പ്രാധാന്യം നല്‍കുന്നതെന്നും ചോദിച്ചു.

സല്‍മാന്‍-കത്രീന വാര്‍ത്തകള്‍ എന്തുകൊണ്ടാണ് ദേശീയ വാര്‍ത്തകളാകുന്നത്. മാധ്യമങ്ങള്‍ക്ക് ഇഷ്ടമുള്ളത് എഴുതാം, സ്വകാര്യ ജീവിതത്തെക്കുറിച്ച് ഞാന്‍ ഒരു വിശദീകരണവും നല്‍കില്ല. കാര്യങ്ങള്‍ അറിയാന്‍ അത്രയ്ക്ക് ആകാംഷയുണ്ടെങ്കില്‍ കാത്തിരുന്ന് കാണുക- സല്‍മാന്‍ പറയുന്നു.

താനും ഷാരൂഖ് ഖാനും തമ്മില്‍ യാതൊരു പ്രശ്‌നവുമില്ലെന്നും അതെല്ലാം മാധ്യമസൃഷ്ടിമാത്രമാണെന്നും താരം പറഞ്ഞു.

കരണ്‍ അര്‍ജുന്‍ പോലുള്ള ചിത്രങ്ങളില്‍ അഭിനയിച്ചപ്പോള്‍ ഞങ്ങള്‍ക്കിടയില്‍ നല്ല ബന്ധമായിരുന്നു. പിന്നീട് കുറേക്കാലം കഴിഞ്ഞപ്പോള്‍ ചില തെറ്റിദ്ധാരണകള്‍ രണ്ടുപേര്‍ക്കുമിടിയിലുണ്ടായി , ഇതല്ലാതെ ഞങ്ങള്‍ തമ്മില്‍ ശത്രുതയില്ല-സല്‍മാന്‍ വ്യക്തമാക്കി.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam