രജനിയായി എത്തുന്നത് സല്‍മാന്‍?

By Nisha Bose
<ul id="pagination-digg"><li class="previous"><a href="/bollywood/07-salman-to-play-rajinikanth-on-screen-2-aid0167.html">« Previous</a>

salman
നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന സല്‍മാന്റെ ബോഡിഗാര്‍ഡ് എന്ന ചിത്രം നിര്‍മ്മിച്ചത് നടനും നിര്‍മ്മാതാവുമായ അതുല്‍ അഗ്നിഹോത്രിയുടെ പ്രൊഡക്ഷന്‍ കമ്പനിയായിരുന്നു. ബോഡിഗാര്‍ഡ് സമ്മാനിച്ച വിജയത്തില്‍ ആഹ്ലാദിയ്ക്കുന്ന അതുല്‍ സല്ലുവിനെ വച്ച് വീണ്ടും ഒരു ഹിറ്റ് തീര്‍ക്കാനുള്ള ശ്രമത്തിലാണ്.

തന്റെ അടുത്ത ചിത്രം രജനീകാന്തിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്ന് അതുല്‍ പറഞ്ഞു കഴിഞ്ഞു. ഇനിയുള്ള ചോദ്യം രജനിയായി വെള്ളിത്തിരയിലെത്തുന്നത് ബോളിവുഡിന്റെ മസില്‍മാനായിരിക്കുമോ എന്നതാണ്.

ചിത്രത്തില്‍ രജനീകാന്തിന്റെ വേഷമണിയാന്‍ സല്‍മാന്‍ തന്നെയാണ് ഏറ്റവും യോഗ്യന്‍ എന്ന് അതുല്‍ പറയുന്നു. സല്‍മാന്‍ തന്നെയാണ് എന്റെ മനസ്സിലുള്ളത്. എന്നാല്‍ തിരക്കഥയുടെ അവസാന മിനുക്കു പണികള്‍ നടക്കുകയാണ്. അതിനുശേഷം മാത്രമേ സല്ലുവുമായി ഇക്കാര്യം സംസാരിയ്ക്കുകയുള്ളൂ-അതുല്‍ പറയുന്നു.

അടുത്തിടെ സല്‍മാനെ ബോളിവുഡിലെ രജനീകാന്ത് എന്ന് കരീന വിശേഷിപ്പിച്ചിരുന്നു. എന്നാല്‍ താന്‍ ഒരിക്കലും രജനീകാന്ത് അല്ലെന്നും തനിയ്ക്ക് ലഭിച്ചിരിക്കുന്ന സ്ഥാനത്തില്‍ താന്‍ തൃപ്തനാണെന്നുമാണ് സല്ലു പറഞ്ഞത്.

മുന്‍പേജില്‍
രജനിയുടെ ജീവിതം സിനിമയാകുന്നു

<ul id="pagination-digg"><li class="previous"><a href="/bollywood/07-salman-to-play-rajinikanth-on-screen-2-aid0167.html">« Previous</a>

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X