രജനീകാന്തിന്റെ ജീവിതം വെള്ളിത്തിരയിലെത്തുന്നു

രജനിയുടെ ജീവിതത്തില്‍ ഒരു സിനിമയ്ക്കു വേണ്ട എല്ലാ ചേരുവകളുമുണ്ടെന്ന് തിരിച്ചറിഞ്ഞിരിക്കുകയാണ് നടനും നിര്‍മ്മാതാവുമായ അതുല്‍ അഗ്നിഹോത്രി. രജനിയുടെ ജീവിതം സിനിമയാക്കുക എന്നത് വലിയ റിസ്‌കാണെന്ന് അതുല്‍ പറയുന്നു. കുറേയധികം കാര്യങ്ങള്‍ അതില്‍ ഉള്‍പ്പെട്ടിരിയ്ക്കുന്നു. സിനിമ തുടങ്ങാനായി രജനിയുടെ അനുമതി വാങ്ങാനുള്ള ഒരുക്കത്തിലാണ് അതുല്‍.
കച്ചവടതാത്പര്യം മാത്രമല്ല തന്നെ ഇത്തരത്തിലൊരു സിനിമ നിര്‍മ്മിക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് അതുല്‍ പറയുന്നു. രജനീകാന്തിനെ പോലെ മഹാനായ ഒരു നടന്റെ ജീവിതം വെള്ളിത്തിരയിലെത്തിയ്ക്കാന്‍ കഴിയുന്നത് ഒരു ഭാഗ്യമായാണ് താന്‍ കരുതുന്നതെന്ന് അതുല്‍. ചിത്രത്തിന്റെ തിരക്കഥ ഏതാണ്ട് പൂര്‍ത്തിയായി കഴിഞ്ഞു. ചിത്രം സംവിധാനം ചെയ്യുന്നത് അതുലിന്റെ സുഹൃത്തായ ലോയ്ഡ് ആയിരിക്കും.
അടുത്ത പേജില്‍


Click it and Unblock the Notifications