ഓം ശാന്തി ഓം നിയമക്കുരുക്കില്‍
ബോളിവുഡില്‍ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ പണം വാരി പടങ്ങളിലൊന്നായ ഓം ശാന്തി ഓം നിയമക്കുരുക്കില്‍.
ചിത്രത്തിന്റെ തിരക്കഥ മോഷ്‌ടിച്ചതാണെന്നാരോപിച്ച് തിരക്കഥാകൃത്തായ അജയ് മോഗ സമര്‍പ്പിച്ച ഹര്‍ജി സ്വീകരിച്ച ബോംബെ ഹൈക്കോടതി ഷാരൂഖ് ഖാന്‍, സംവിധായിക ഫറാ ഖാന്‍ എന്നിവര്‍ക്ക് നോട്ടീസയച്ചു.
കോര്‍പ്പറേറ്റ്, ഫാഷന്‍ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥയെഴുതിയ അജയ് ഓം ശാന്തി ഓ'മിന്റെ തിരക്കഥ താനെഴുതിയതെന്നാണ് അവകാശപ്പെട്ടിരിയ്ക്കുന്നത്.
2005ല്‍ ചിത്രത്തിന്റെ തിരക്കഥ താന്‍ ഷാരൂഖിന്റെ നിര്‍മാണ കമ്പനിയായ റെഡ് ചില്ലീസിന് നല്‌കിയിരുന്നുവെന്നും എന്നാല്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ ഷാരൂഖ് വിസമ്മതിയ്‌ക്കുകയായിരുന്നുവെന്നും ഹര്‍ജിക്കാരന്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം നവംബറില്‍ ചിത്രം തിയറ്ററുകളിലെത്തിയതിന് ശേഷം അജയ് സിനി റൈറ്റേഴ്‌സ് അസോസിയേഷന് പരാതി നല്‌കിയിരുന്നെങ്കിലും പരാതി തള്ളിയിരുന്നു.
ഈ മാസം 10ന് സോണി ടിവിയില്‍ ഓം ശാന്തി ഓം സംപ്രേക്ഷണം ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ടാണ് ഇപ്പോള്‍ അജയ് ഹര്‍ജി സമര്‍പ്പിച്ചിരിയ്‌ക്കുന്നത്.
സിനിമയുടെ സംപ്രേക്ഷണം വീണ്ടും കോപ്പി റൈറ്റ് നിയമത്തിന്റെ ലംഘനമാകുമെന്നും അത് തടയണമെന്നുമായിരുന്നു ഹര്‍ജിയിക്കാരന്റെ ആവശ്യം.
സംപ്രേക്ഷണം തടയണമെന്ന അപേക്ഷ തള്ളിയ കോടതി കേസില്‍ നാലാഴ്‌ചയ്‌ക്കുള്ളില്‍ മറുപടി നല്‌കാന്‍ ഷാരൂഖിനും ഫറാഖാനും നിര്‍ദ്ദേശം നല്‌കുകയായിരുന്നു.


Click it and Unblock the Notifications











