പുകവലി നിര്‍ത്താന്‍ തീരുമാനിച്ചിട്ടില്ലെന്ന് ഷാരൂഖ്
'ഞാന്‍ പുകവലി നിര്‍ത്തുകയോ?.... അങ്ങനെയൊരു തീരുമാനമേ എടുത്തിട്ടില്ല....' പറയുന്നത് മറ്റാരുമല്ല ബോളിവുഡിലെ ചെയിന്‍ സ്‌മോക്കറെന്ന് വിശേഷിപ്പിക്കപ്പെടുന്ന സാക്ഷാല്‍ കിം ഖാന്‍ തന്നെ.
താന്‍ പുകവലി നിര്‍ത്താന്‍ പോകുന്നുവെന്ന രീതിയില്‍ പുറത്തുവന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബോളിവുഡിലെ ചെയിന്‍ സ്‌മോക്കറായ ഷാരൂഖ് ഖാന്‍ പുകവലി നിര്‍ത്താന്‍ പോകുന്നുവെന്ന് ആദ്യം വാര്‍ത്ത വന്നത് ഒരു പ്രമുഖ മലയാള പത്രത്തിലാണ്. തുടര്‍ന്ന് ദേശീയ മാധ്യമങ്ങള്‍വരെ അത് വാര്‍ത്തയാക്കി.
കുട്ടികള്‍ക്ക് പുകവലി ഇഷ്ടമില്ലാത്തതിനാലാണ് ഷാരൂഖ് വലി നിര്‍ത്താന്‍ തീരുമാനിച്ചതെന്നായിരുന്നു വാര്‍ത്ത. ഒരു വിമാനയാത്രക്കിടെ 17മണിക്കൂര്‍ പുകവലിക്കാതിരുന്നപ്പോഴാണ് തനിക്ക് പുകവലി നിര്‍ത്താന്‍ കഴിയുമെന്ന് മനസ്സിലായതെന്ന് ഷാരൂഖ് പറഞ്ഞുവെന്നും വാര്‍ത്തയില്‍ പറഞ്ഞിരുന്നു.
വാര്‍ത്ത ശരിയല്ലെന്നും ഇരുപത് വര്‍ഷമായി പുകവലിയ്‌ക്കുന്ന താന്‍ അതു നിര്‍ത്താന്‍പോകുന്നുവെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബോളിവുഡില്‍ ഷാരൂഖിന്റെ പുകവലി പ്രസിദ്ധമാണ്. ഷാരൂഖ് സ്വകാര്യജീവിതത്തിലും സ്‌ക്രീനിലും പുകവലിക്കുന്നത് നിര്‍ത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി അന്‍പുമണി രാംദാസ് രംഗത്തെത്തിയിരുന്നു. എന്നാല്‍ തന്റെ സ്വകാര്യ ജീവിതത്തില്‍ ആരുടെയും ഉപദേശം ആവശ്യമില്ലെന്നായിരുന്നു അന്ന് ഷാരൂഖിന്റെ പ്രതികരണം.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications